Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനടയ്ക്കൽ-പൂഞ്ഞാർ പാത...

നടയ്ക്കൽ-പൂഞ്ഞാർ പാത ടാറിങ്​ കഴിഞ്ഞ്​ ആറാംമാസം റോഡ് തകർന്നു

text_fields
bookmark_border
നടയ്ക്കൽ-പൂഞ്ഞാർ പാത ടാറിങ്​ കഴിഞ്ഞ്​ ആറാംമാസം റോഡ് തകർന്നു
cancel
ഈരാറ്റുപേട്ട: നടയ്ക്കൽ-കൊട്ടുകാപ്പള്ളി-പൂഞ്ഞാർ റോഡ് തകർന്നതോടെ കാൽനടക്കാർ ദുരിതത്തിൽ. 25 ലക്ഷം രൂപ ചെലവിൽ ടാറിങ്​ പണി പൂർത്തീകരിച്ച് ആറുമാസം പിന്നിട്ടപ്പോഴാണ്​​ റോഡ്​ തകർന്നത്​. യാ​ത്ര ദുസ്സഹമായതോടെ 15മാസം മുമ്പ് റീടാറിങ്ങിനായി എം.എൽ.എ ആസ്തിവികസന ഫണ്ടിൽനിന്ന്​ 50 ലക്ഷം രൂപയും ഓടനിർമാണത്തിനായി 12ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽനിന്ന്​ പൂഞ്ഞാർ പഞ്ചായത്തിലെ പാലസ് റോഡിലേക്ക്​ എളുപ്പമെത്താൻ കഴിയുന്ന റോഡാണിത്​. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ എട്ട്​,17, 18, 19, വാർഡുകളിലൂടെ കടന്നുപോകുന്ന രണ്ടുകിലോമീറ്ററോളം ദൈർഘ്യംവരുന്ന ഭാഗമാണ് അധികാരികളുടെ അനാസ്ഥമൂലം കാൽനടയാത്രക്കുപോലും കഴിയാതെ ദുസ്സഹമായിത്തീർന്നത്. സ്ക്കൂൾ കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ റോഡിലൂടെ വാഹനങ്ങൾ എത്താത്ത സ്ഥിതിയാണെന്ന്​ നാട്ടുകാർ പറയുന്നു. പടം തകർന്ന നടയ്ക്കൽ-പൂഞ്ഞാർ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story