Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുഴയോര സംരക്ഷണവുമായി...

പുഴയോര സംരക്ഷണവുമായി ഇൻഫൻറ്​ ജീസസ് ഹൈസ്കൂളിലെ വിദ്യാർഥികൾ

text_fields
bookmark_border
പുഴയോര സംരക്ഷണവുമായി ഇൻഫൻറ്​ ജീസസ് ഹൈസ്കൂളിലെ വിദ്യാർഥികൾ
cancel
വൈക്കം: പുഴയോര സംരക്ഷണവുമായി വടയാർ ഇൻഫന്‍റ്​ ജീസസ് ഹൈസ്കൂളിലെ വിദ്യാർഥികൾ. പരിസ്ഥിതി വാരാഘോഷത്തിന് സമാപനംകുറിച്ച്​ വടയാർ ഇളങ്കാവ് വടക്കുഭാഗത്ത് മൂവാറ്റുപുഴയാറി‍ൻെറ തീരസംരക്ഷണ ദൗത്യമാണ്​ വടയാർ ഇൻഫന്‍റ്​ ജീസസ് ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഏറ്റെടുത്തത്​. മുൻവർഷം കുട്ടികൾ ശുചീകരിച്ച് പൂങ്കാവനമാക്കിയ പ്രദേശം വീണ്ടും ശുചീകരിച്ച് മുള, കണ്ടൽ തുടങ്ങിയ തീരസംരക്ഷണ സസ്യങ്ങൾ നട്ടു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്​ അംഗം ശ്രുതി ദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ വർഗീസ് വി.ജെ. അധ്യക്ഷതവഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് അംഗങ്ങളായ എസ്. സേതുലക്ഷ്മി , കെ. ആശിഷ്, സ്കൂൾ എച്ച്.എം ഇൻചാർജ് ബിനു കെ.പവിത്രൻ , സ്റ്റാഫ് സെക്രട്ടറി ബിനോയി ജോസഫ്, അധ്യാപകരായ എൽസിറ്റ് സ്കറിയ , സി.ടി. കാഞ്ചന, ഹൈന ഹെൻട്രി എന്നിവർ നേതൃത്വം നൽകി. പടം: വടയാർ ഇൻഫന്‍റ്​ ജീസസ് ഹൈസ്കൂളിലെ വിദ്യാർഥികൾ പൂങ്കാവനം ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story