Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ത്രീധനവും ആർഭാട...

സ്ത്രീധനവും ആർഭാട വിവാഹവും അനിസ്​ലാമികം -ഡോ. ഇജാസുൽ കൗസരി

text_fields
bookmark_border
സ്ത്രീധനവും ആർഭാട വിവാഹവും അനിസ്​ലാമികം -ഡോ. ഇജാസുൽ കൗസരി
cancel
കൂരാലി: സ്ത്രീധനവും ആർഭാട വിവാഹവും അനിസ്​ലാമികമാണെന്ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത്​ ഇമാം ഡോ. ഇജാസുൽ കൗസരി. എം.എസ്.എസി‍ൻെറ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്ത്രീധനം, ആർഭാടം എന്നിവക്കെതിരെ നടന്നുവരുന്ന കാമ്പയി‍ൻെറ ജില്ലതല സമാപനം പനമറ്റം മദ്​റസ ഹാളിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പനമറ്റം യൂനിറ്റ് പ്രസിഡന്‍റ്​ വി.ഐ. അബ്ദുൽ കരീം അധ്യക്ഷതവഹിച്ചു. കെ.എസ്. ഹസൻ മൗലവി, പനമറ്റം ഇമാം ത്വാഹ മൗലവി, സിദ്ദീഖ് മൗലവി, എൻ. ഹബീബ്, ഹലീൽ റഹ്‌മാൻ, സി.എം. അനസ് മുഹമ്മദ്‌, സി.എസ്. മുഹമ്മദ്‌ സലീം, മുഹമ്മദ്‌ അജ്മൽ, മുഹമ്മദ്‌ ഹഫീസ് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ അമാൻ അബ്‌ദുല്ല (എം.ബി.ബി.എസ്), അൻസിയ (വെറ്ററിനറി), നസ്രിൻ അഫ്സൽ (ബി.എസ്​സി ബോട്ടണി ഏഴാം റാങ്ക് )എന്നിവരെ ചടങ്ങിൽ ആദരിച്ചു. KTL VZR 1 MSS എം.എസ്.എസ് നടത്തിവരുന്ന സ്ത്രീധന അർഭാട വിവാഹത്തിനെതിരായ കാമ്പയി‍ൻെറ ജില്ലതല സമാപനം പനമറ്റം മദ്​റസ ഹാളിൽ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത്​ ഇമാം ഡോ. ഇജാസുൽ കൗസരി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story