Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:50 AM IST Updated On
date_range 13 Jun 2022 5:50 AM ISTവൈദ്യുതി ലൈൻ പൊട്ടിവീണുകിടന്നു; പത്രം ഏജന്‍റിെൻറ ഇടപെടലിൽ അപകടമൊഴിവായി
text_fieldsbookmark_border
വൈദ്യുതി ലൈൻ പൊട്ടിവീണുകിടന്നു; പത്രം ഏജന്‍റിൻെറ ഇടപെടലിൽ അപകടമൊഴിവായി പൊൻകുന്നം: പത്രം ഏജന്‍റിൻെറ ഇടപെടലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നുള്ള അപകടമൊഴിവായി. ലൈനിൽനിന്ന് ഷോക്കേറ്റ് കുറുനരി ചത്തുകിടന്നതുകണ്ട പത്രം ഏജന്‍റ് കുന്നുംഭാഗം സ്വദേശി ടി.ജി. രാജേഷ് ഉടനെ വൈദ്യുതി ഓഫിസിൽ അറിയിച്ച് ലൈൻ ഓഫ് ചെയ്യിക്കാൻ നടപടിയെടുത്തു. പത്രവിതരണത്തിനിടെയാണ് ലൈൻ പൊട്ടിക്കിടക്കുന്നത് കണ്ടത്. പുലർച്ച നിരവധിപേർ സഞ്ചരിക്കുന്ന പൊൻകുന്നം-ആനക്കയം റോഡിലാണ് വൈദ്യുതി ലൈൻ പൊട്ടിവീണ് കിടന്നത്. സംഭവമറിയാതെ യാത്രക്കാർ എത്തിയിരുന്നെങ്കിൽ ഷോക്കേൽക്കാൻ സാധ്യതയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story