Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​ലാറ്റക്സ്: ...

​ലാറ്റക്സ്: കേന്ദ്രനീക്കം ഉപേക്ഷിക്കണം -കത്തോലിക്ക കോൺഗ്രസ്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ലാറ്റക്സി‍ൻെറ ഇറക്കുമതി ചുങ്കം പൂർണമായും ഒഴിവാക്കാനുള്ള നീക്കത്തിൽനിന്ന്​ കേന്ദ്ര വാണിജ്യ മന്ത്രാലയം പിന്മാറണമെന്ന്​ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി യോഗം ആവശ്യപ്പെട്ടു. രാജ്യത്തെ കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ ഉയർന്ന ചുങ്കം ഒഴിവാക്കിയാൽ കുറഞ്ഞ ചെലവിൽ വൻതോതിൽ ലാറ്റക്സ് ഇറക്കുമതി ചെയ്യാൻ വ്യവസായികൾക്ക് സാധിക്കും. ഇത് വിലയിടിവിനും വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന റബർ കർഷകരെ പൂർണമായും നാശത്തിലേക്ക് തള്ളിവിടുന്നതിനും കാരണമാവും. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയംഗം സണ്ണിക്കുട്ടി അഴകംപ്രായിൽ അധ്യക്ഷതവഹിച്ചു. രൂപത ഡയറക്ടർ ഡോ. മാത്യു പാലക്കുടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, ജാൻസി മാത്യു തുണ്ടത്തിൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, സിനി ജിബു നീറനാക്കുന്നേൽ, ആൻസമ്മ തോമസ് മടുക്കക്കുഴി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story