Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇല്ലിക്കൽ–തിരുവാർപ്പ്...

ഇല്ലിക്കൽ–തിരുവാർപ്പ് റോഡ്​: ചേരിക്കൽ പാലം നിർമാണം അവസാനഘട്ടത്തിൽ

text_fields
bookmark_border
കോട്ടയം: ഇല്ലിക്കൽ-തിരുവാർപ്പ് റോഡി‍ൻെറ ചേരിക്കൽ ഭാഗത്ത് പാലം നിർമാണം അവസാനഘട്ടത്തിൽ. പാലത്തി‍ൻെറ കോൺക്രീറ്റിങ്​ ഉൾപ്പെടെ ജോലികളാണ്​ ഇനിയുള്ളത്​. ഗതാഗതം നിയന്ത്രിച്ചാണ്​ പ്രവൃത്തികൾ നടത്തുന്നത്​. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഇതുവഴി ഇരുചക്രവാഹനങ്ങളും നിരോധിക്കും. തിരുവാർപ്പ്, മലരിക്കൽ ഭാഗത്തുനിന്ന് ഇല്ലിക്കൽ ജങ്​ഷൻ വഴി പോകേണ്ട വാഹനങ്ങൾ ചെങ്ങളം തിരുവാർപ്പ് യു.പി സ്‌കൂൾ റോഡുവഴിയാണ്​ (തിരുവാർപ്പ് യു.പി സ്‌കൂൾ വഴി അയ്യമ്മാത്ര പാലം) പോകുന്നത്​. 10 കോടി മുടക്കിയാണ്‌ റോഡ്‌ ഇടിഞ്ഞുപോയ ഭാഗത്ത്‌ പാലം നിർമിക്കുന്നത്‌. തറനിരപ്പിൽനിന്ന്​ രണ്ടടി പൊക്കത്തിലാണ്‌ പാലം. 135 മീറ്റൽ നീളത്തിലും 7.5 മീറ്റർ റോഡും നടപ്പാതയുമടക്കം 9.75 മീറ്റർ വീതിയിലുമാണ്‌ നിർമാണം. 24 സ്പാനുകളുണ്ടാവും. പൊതുമരാമത്ത്​ വകുപ്പാണ്​ നിർമിക്കുന്നത്​. വെള്ളപ്പൊക്കം ബാധിക്കാത്ത രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കുത്തൊഴുക്കുമൂലം പാലത്തി‍ൻെറ താഴെയുള്ള കരഭാഗം ഇടിയാതിരിക്കാൻ ഈ ഭാഗത്ത് പ്രത്യേക സംരക്ഷണഭിത്തി തീർക്കും. കഴിഞ്ഞ ഡിസംബറിലാണ് തകർന്ന റോഡ് ഭാഗത്തെ പാലത്തി‍ൻെറ നിർമാണം ആരംഭിച്ചത്. പാലത്തി‍ൻെറ ഒരുവശത്തെ നിർമാണം പൂർത്തീകരിച്ചു. ഇതിൻ‍ൻെറ ഇരുവശങ്ങളിലും മണ്ണിട്ട് സർവിസ് റോഡിലൂടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം നൽകിയിരുന്നു. പാലത്തി‍ൻെറ തൂണുകളുടെ നിർമാണജോലി നടക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായത്​ പണി വീണ്ടും വൈകിച്ചു. ഇവിടത്തെ കെട്ടിടങ്ങൾക്ക് മണ്ണിടിച്ചിൽ ഭീഷണിയായി. മണ്ണിടിഞ്ഞ ഭാഗത്ത്​ മണൽചാക്കുകൾ നിരത്തി ബലപ്പെടുത്തും. 2020 ഏപ്രിൽ ഒന്നിനാണ് മീനച്ചിലാറി‍ൻെറ സംരക്ഷണഭിത്തി തകർന്ന് റോഡി‍ൻെറ ഒരുഭാഗം ആറ്റിലേക്ക്​ പതിച്ചത്. റോഡ്​ അപകടത്തിലായതോടെ സമീപത്തെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ താൽക്കാലിക റോഡ് നിർമിച്ച്​ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. KTL ILLIKKAL ഇല്ലിക്കൽ-തിരുവാർപ്പ് റോഡിൽ ചേരിക്കൽ ഭാഗത്ത്​ നിർമിക്കുന്ന പാലത്തി​‍ൻെറ കോൺക്രീറ്റ് ആരംഭിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story