Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:38 AM IST Updated On
date_range 13 Jun 2022 5:38 AM ISTകൂളിങ് ഫിലിം: ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങി
text_fieldsbookmark_border
പത്തനംതിട്ട: കൂളിങ് ഫിലിം ഒട്ടിച്ച വാഹനങ്ങൾക്കെതിരെ ജില്ലയിൽ മോട്ടോർ വാഹനവകുപ്പിൻെറ പരിശോധന തുടങ്ങി. നാലുദിവസത്തിനിടെ 275 വാഹനങ്ങൾ പിടികൂടി പിഴയീടാക്കി. നമ്പർ പ്ലേറ്റ്, ഇൻഷുറൻസ്, പെർമിറ്റ് എന്നിവയില്ലാതെ നിരത്തിലിറങ്ങിയ വാഹനങ്ങളിൽനിന്ന് പിഴയീടാക്കി. 14വരെയാണ് പരിശോധന. കൂളിങ്ഫിലിം ഒട്ടിച്ച വാഹനങ്ങൾ പിടിക്കപ്പെട്ടാൽ ആദ്യം 250 രൂപയാണ് ഫൈൻ. വീണ്ടും ആവർത്തിച്ചാൽ പിഴ 500 രൂപയാകും. ഒപ്പം ഏഴുദിവസത്തിനകം കൂളിങ്ഫിലിം ഒഴിവാക്കുകയും രജിസ്റ്റർചെയ്ത മോട്ടോർവാഹന വകുപ്പ് ഓഫിസിൽ വാഹനം ഹാജരാക്കുകയും വേണം. വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തണമെന്നാണ് കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ പറയുന്നത്. കൂളിങ്ഫിലിം, ടിൻഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ചില്ലുകളിൽ ഒട്ടിക്കരുതെന്നും നിയമമുണ്ട്. ഇതുസംബന്ധിച്ച് കോടതിവിധിയും നിലവിലുണ്ട്. ഈ നിയമം ദുർവ്യാഖ്യാനിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹനവകുപ്പ് ആർ.ടി.ഒമാർക്ക് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story