Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപന്തംകൊളുത്തി പ്രകടനം

പന്തംകൊളുത്തി പ്രകടനം

text_fields
bookmark_border
പന്തംകൊളുത്തി പ്രകടനം
cancel
ഈരാറ്റുപേട്ട: സ്വർണക്കടത്ത്​ കേസിൽ ആരോപണവിധേയനായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും​ കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധിച്ചും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ മുഹമ്മദ് ഇല്യാസ് ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അനസ് നാസർ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെംബർ പി.എച്ച്​. നൗഷാദ്, ബ്ലോക്ക് ഭാരവാഹികളായ കെ.ഇ.എ. ഖാദർ, വി.പി. നൗഷാദ്, സജിമോൻ തൈത്തോട്ടം, മുഹമ്മദ് ഖാൻ, സി.എം. ഷിബു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഷിയാസ് സി.സി.എം, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്‍റ്​ അഭിരാം ബാബു, നഗരസഭ കൗൺസിലർമാരായ അൻസർ പുള്ളോലിൽ, ഫസൽ റഷീദ്, മണ്ഡലം ട്രഷറർ അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. പടം മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനം പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ അഡ്വ. മുഹമ്മദ് ഇല്യാസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story