Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വർണക്കടത്ത്​ വിവാദം:...

സ്വർണക്കടത്ത്​ വിവാദം: ജുഡീഷ്യൽ അന്വേഷണം വേണം -അനൂപ്‌ ജേക്കബ് എം.എൽ.എ

text_fields
bookmark_border
കോട്ടയം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സിറ്റിങ്​ ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്‌ (ജേക്കബ്) പാർട്ടി ലീഡർ അനൂപ്‌ ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളുടെ യോഗം ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ ഉദ്​​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈമാസം 17ന്​ രാവിലെ 10ന്​ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ സെക്രട്ടേറിയറ്റിന്​ മുന്നിലേക്ക്‌ മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. കേരള കോൺഗ്രസ്‌ ജേക്കബ് സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.സി. സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, വി.ഡി. ജോസഫ്, കെ.ആർ. ഗിരിജൻ, രാജു പാണാ ലിക്കൽ, റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, വത്സൻ അത്തിക്കൽ, കരുമം സുന്ദരേശൻ, പി.എസ്. ജയിംസ്, കല്ലട ഫ്രാൻസിസ്, കോശി തുണ്ടുപറമ്പിൽ, സുനിൽ എടപ്പാലക്കാട്ട്, പ്രേംസൺ മാഞ്ഞാമറ്റം, സി. വീരാൻ കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story