Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:45 AM IST Updated On
date_range 12 Jun 2022 5:45 AM ISTസമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ അന്തരീക്ഷം പുനഃസ്ഥാപിക്കണം -മാര്‍ ജോസ് പുളിക്കല്‍
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: സമുദായങ്ങള്‍ തമ്മിലുള്ള കെട്ടുറപ്പിനെ തകര്‍ക്കുന്ന വിധത്തിലെ ചില ഛിദ്രശക്തികളുടെ പ്രവര്‍ത്തനങ്ങളില്‍ സമൂഹം ജാഗരൂകരാകണമെന്നും മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അസോവ മുന്‍കൈയെടുക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. അസോവയുടെ പതിമൂന്നാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യാതിഥിയായെത്തിയ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിനെ മാര്‍ പുളിക്കല്‍ പൊന്നാടയണിയിച്ചു. പ്രസിഡന്‍റ് അഡ്വ. എബ്രാഹാം മാത്യു അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ഡോമിനിക് അയിലൂപ്പറമ്പില്‍, ഭാരവാഹികളായ എ.എം. മത്തായി, പ്രഫ. എം.ടി. ജോണി, പി.ജെ. ആന്‍റണി, സണ്ണി ജോസഫ്, പ്രഫ. ജോര്‍ജ് ജോസഫ്, പ്രഫ. ഫിലോമിന ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: എബ്രഹാം മാത്യു പന്തിരുവേലില്‍ (പ്രസി), എ.എം. മത്തായി (വൈസ് പ്രസി), ജോയി ജോസഫ് (ജന. സെക്ര), പ്രഫ. ഫിലോമിന ജോസഫ് (സെക്ര), സണ്ണി ജോസഫ് (ട്രഷ). KTL WBL Roopatha ഫോട്ടോ അടിക്കുറിപ്പ് അസോവയുടെ 13ആം വാര്‍ഷികസമ്മേളനം മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
