Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആലപ്പുഴയിൽ...

ആലപ്പുഴയിൽ നിർത്തിയിട്ട ഹൗസ്​ബോട്ട്​ മുങ്ങി; സഹായിക്കാനെത്തിയ മുങ്ങൽ വിദഗ്​ധന്​ ദാരുണാന്ത്യം

text_fields
bookmark_border
ആലപ്പുഴ: സഞ്ചാരികളുമായി ജെട്ടിയിൽ നിർത്തിയിട്ട ഹൗസ്​ബോട്ട്​ മുങ്ങി. സഞ്ചാരികളുടെ സാധനങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ മുങ്ങൽ വിദഗ്​ധൻ മരിച്ചു. കൈനകരി പഞ്ചായത്ത് 14ാം വാർഡ് ഇ.എം.എസ്​ ബോട്ട്​ജെട്ടി വാളാത്ത് തറയിൽ പ്രസന്നനാണ്​ (അർജുൻ -63) മരിച്ചത്​. മൂന്ന്​ സഞ്ചാരികളും ജീവനക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ച അഞ്ചിനാണ്​​ സംഭവം. തമിഴ്​നാട്ടുകാരായ മൂന്നു സഞ്ചാരികളുമായി കായൽസവാരി നടത്തിയശേഷം വെള്ളിയാഴ്ച രാത്രി കന്നിട്ട ജെട്ടിക്ക്​ തെക്കുഭാഗത്തെ കായലോരത്ത്​​ കെട്ടിയിട്ടതാണ്​ ഒറ്റമുറിയുള്ള 'കാർത്തിക' ഹൗസ്​ബോട്ട്​​. കൊമ്മാടി കാർത്തിക നിവാസിൽ രമേശന്‍റെ ഉടമസ്ഥതയിലുള്ളതാണിത്​. സഞ്ചാരികളായ തമിഴ്​നാട്​ സ്വദേശികളായ ലോഗേഷ്​, ഹരി, പ്രേമൻ, ഹൗസ്​ബോട്ട്​ ജീവനക്കാരൻ വില്യം എന്നിവരാണ് ​ബോട്ടിൽ ഉണ്ടായിരുന്നത്​. ഉറങ്ങിക്കിടന്ന സഞ്ചാരികളുടെ കിടക്കയിലേക്ക്​ വെള്ളമെത്തിയതോടെയാണ്​ സംഭവമറിയുന്നത്​. ഈസമയം ഇവർക്ക്​ ചായ ഇടാൻ എഴുന്നേറ്റ ഹൗസ്​ബോട്ട്​ ജീവനക്കാരനും സഞ്ചാരികളും പുറത്തേക്ക്​ ഓടി​ രക്ഷപ്പെടുകയായിരുന്നു​. ഇതിനുപിന്നാലെ ഹൗസ്​ബോട്ട്​ പൂർണമായും വെള്ളത്തിൽ താഴ്ന്നു. സഞ്ചാരികളുടെ ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകളും പണവും വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ ബാഗുകൾ എടുക്കാനായില്ല. ഇത്​ വീ​ണ്ടെടുക്കാനാണ്​​​​ സമീപവാസിയും മുങ്ങൽ വിദഗ്​ധനുമായ പ്രസന്നന്‍റെ സഹായം തേടിയത്​. ശനിയാഴ്ച രാവിലെ 8.30ന്​ സ്ഥലത്തെത്തിയ പ്രസന്നൻ കായലിലേക്ക് ചാടി മുങ്ങിയ ഹൗസ്​ബോട്ടിലെ മുറിയിലെത്തി ഒരുബാഗ് അടക്കം ചില സാധനങ്ങൾ ആദ്യം പുറത്തെത്തിച്ചു. മറ്റ്​ സാധനങ്ങൾ എടുക്കാൻ​ മുങ്ങിയതിനുശേഷം തിരിച്ചെത്തിയില്ല. കാണാതായതോടെ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ടപരിശ്രമത്തിനൊടുവിൽ ഹൗസ്​ബോട്ടിന്‍റെ മുകൾഭാഗം കട്ടർ ഉപയോഗിച്ച് തകർത്ത്​ അകത്തുകയറി. തുടർന്ന്​ നടത്തിയ തിരച്ചിലിൽ ബോട്ടിലെ ഇടനാഴിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഉച്ചക്ക്​ 1.30ന്​ കരക്കെത്തിച്ച്​ ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. ഭാര്യ: അംബിക. മക്കൾ: സ്മിത, നിഷ, പ്രശാന്ത്. മരുമക്കൾ: അനിൽ, ബൈജു. APG house boat ആലപ്പുഴ കന്നിട്ട ജെട്ടിക്ക്​ സമീപം ​മുങ്ങിയ ഹൗസ്​ബോട്ട് Attn: മരിച്ചയാളുടെ തലപടം കിട്ടിയാലുടൻ അയക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story