Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വകാര്യബസ് കാറി‍‍െൻറ...

സ്വകാര്യബസ് കാറി‍‍െൻറ പിന്നിലിടിച്ച് അപകടം

text_fields
bookmark_border
സ്വകാര്യബസ് കാറി‍‍ൻെറ പിന്നിലിടിച്ച് അപകടം കോട്ടയം: സ്വകാര്യബസ് കാറി‍ൻെറ പിന്നിലിടിച്ച് അപകടം. കാർ യാത്രികനായ നെടുംകുന്നം സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട്​ മൂന്നോടെ വടവാതൂരിനും മാധവൻപടിക്കും ഇടയിലായിരുന്നു അപകടം. കെ.കെ റോഡിൽ കോട്ടയത്തുനിന്ന്​ നെടുങ്കണ്ടം തൂക്കുപാലത്തേക്ക്​ പോകുകയായിരുന്ന 'കേരള എക്‌സ്​പ്രസ്' എന്ന സ്വകാര്യബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ, കാർ രണ്ടുതവണ മലക്കംമറിഞ്ഞ് സമീപത്തെ വീടി‍ൻെറ മതിലിൽ ഇടിച്ചാണ് നിന്നത്. അമിതവേഗത്തിലായിരുന്ന ബസ് കുറച്ചധികം മുന്നോട്ടുപോയ ശേഷമാണ് നിന്നത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ബസി‍‍ൻെറ ആറ് ടയറും സഞ്ചാരയോഗ്യമല്ലെന്ന് കണ്ടെത്തിയതായും ബസ് കസ്റ്റഡിയിലെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. KTL Car വടവാതൂരിനടുത്ത്​ സ്വകാര്യ ബസിടിച്ച്​ അപകടത്തിൽപെട്ട കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story