Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം നഗരത്തിൽ...

കോട്ടയം നഗരത്തിൽ നടന്നത് മനുഷ്യാവകാശ ലംഘനം -നാട്ടകം സുരേഷ്

text_fields
bookmark_border
കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം പട്ടണത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തി‍ൻെറ വാതിൽപോലും അടച്ചിട്ട്, സ്വന്തം ജനങ്ങളോട് ഇത്രത്തോളം ക്രൂരതകാട്ടിയ മറ്റൊരു ഭരണാധികാരിയെ ചരിത്രത്തിൽ ഒരിടത്തും കാണാനാവില്ല. മനുഷ്യ‍ൻെറ സഞ്ചാരസ്വാതന്ത്ര്യവും മൗലികാവകാശവും അടക്കം ബാരിക്കേഡുവെച്ച് തടഞ്ഞാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊലീസ് അഴിഞ്ഞാട്ടം നടത്തിയത്. മുഖ്യമന്ത്രിക്ക്​ സുരക്ഷ ഉറപ്പാക്കണമെന്നകാര്യത്തെ എതിർക്കുന്നില്ല. എന്നാൽ, ഇതി‍ൻെറ പേരിൽ ജനങ്ങളെ ഒറ്റപ്പെടുത്തി, തടഞ്ഞുവെച്ച് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു മുഖ്യമന്ത്രിക്ക്​ പോകാൻവേണ്ടി കെ.കെ റോഡ് പോലും ബാരിക്കേഡ് കെട്ടിയടച്ച്​ നാണക്കേടി‍ൻെറ പുതിയ ചരിത്രം തീർത്തു. പ്രജകളെ ഇത്രത്തോളം ഭയപ്പെട്ട മറ്റൊരു ഭരണാധികാരിയെ ലോകത്തൊരിടത്തും കാണാനാവില്ലെന്നും നാട്ടകം സുരേഷ് ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story