Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:36 AM IST Updated On
date_range 12 Jun 2022 5:36 AM ISTആർച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് സമ്മാനിച്ചു
text_fieldsbookmark_border
കോട്ടയം: പൊതുജനസേവനത്തിലെ മികവിന് ആർച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ നൽകുന്ന അവാർഡ് പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു അവാർഡ്. ആരോഗ്യ പരിപാലനരംഗത്ത് പ്രവർത്തിക്കുന്നവർക്കെല്ലാം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ സേവനങ്ങൾ പ്രചോദനം നൽകുന്നതാണെന്നും അനുകമ്പ നിറഞ്ഞ വ്യക്തിത്വത്തിന്‍റെ ഉടമയാണ് അദ്ദേഹമെന്നും ഗവർണർ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുസ്‌മരണ പ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ഫൗണ്ടേഷൻ അംഗങ്ങളായ അഡ്വ. ജോയി ജോസഫ് കൊടിയന്ത്ര, പ്രഫ. രമണി തറയിൽ, സാവിയോ കുന്നശ്ശേരി, ജോജോ ജോസഫ് സണ്ണി തുടങ്ങിയവർ സംസാരിച്ചു. KTG CHACKO PERIYAPURAM- ആർച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story