Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഴിമതിരഹിതമായി...

അഴിമതിരഹിതമായി പ്രവർത്തിച്ചാൽ മാത്രമേ രാജ്യം പുരോഗതി നേടൂ -മന്ത്രി

text_fields
bookmark_border
അഴിമതിരഹിതമായി പ്രവർത്തിച്ചാൽ മാത്രമേ രാജ്യം പുരോഗതി നേടൂ -മന്ത്രി
cancel
ചങ്ങനാശ്ശേരി: ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥവൃന്ദവും പൗരബോധമുള്ള ജനസമൂഹവും ഐക്യബോധത്തോടെയും അഴിമതിരഹിതമായും പ്രവർത്തിച്ചാൽ മാത്രമേ രാജ്യം പുരോഗതി നേടുകയുള്ളൂവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സിവിൽ സർവിസ് പരീക്ഷയിൽ മലയാളികളിൽ ഒന്നാമനായും ഇന്ത്യയിൽ 21ആം റാങ്ക് നേടിയും വിജയിച്ച ദിലീപ് കെ.കൈനിക്കരക്ക്‌ ചങ്ങനാശ്ശേരി പൗരാവലി നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷതവഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ ഫാ. ഡോ. തോമസ് പാടിയത്ത് അനുഗ്രഹപ്രഭാഷണം നടത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ, ഡോ. റൂബിൾ രാജ്, ജോസുകുട്ടി നെടുമുടി, സിബി മുക്കാടൻ, ജോസഫ് പായിക്കാടൻ, വിമൽ ചന്ദ്രൻ, കുര്യൻ തൂമ്പുങ്കൽ എന്നിവർ സംസാരിച്ചു. പൗരാവലിയുടെ ഉപഹാരം മന്ത്രി റോഷി അഗസ്റ്റിനും ഹരികുമാർ കോയിക്കലും ചേർന്ന് സമ്മാനിച്ചു. ദിലീപ് കെ.കൈനിക്കര മറുപടിപ്രസംഗം നടത്തി. KT L CHR 2 minister സിവിൽ സർവിസ് പരീക്ഷയിൽ മലയാളികളിൽ ഒന്നാമനായും ഇന്ത്യയിൽ 21ആം റാങ്ക് നേടിയും വിജയിച്ച ദിലീപ് കെ.കൈനിക്കരക്ക്‌ ചങ്ങനാശ്ശേരി പൗരാവലി നൽകിയ സ്വീകരണയോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story