Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'റോഡി‍െൻറ ശോച്യാവസ്ഥ...

'റോഡി‍െൻറ ശോച്യാവസ്ഥ പരിഹരിക്കണം'

text_fields
bookmark_border
'റോഡി‍ൻെറ ശോച്യാവസ്ഥ പരിഹരിക്കണം' എലിക്കുളം: കാൽനടക്കാർക്കുപോലും പറ്റാത്തവിധം തകർന്ന വഞ്ചിമല-മൂഴിക്കാടുറോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ്‌ ചാത്തമല യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരുകിലോമീറ്റർ മാത്രം ദൂരമേയുള്ളൂവെങ്കിലും കാഞ്ഞിരപ്പള്ളി എലിക്കുളം എന്നീ രണ്ട്​ പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. ചാത്തമല എസ്.സി കോളനിയിലേതടക്കം നിരവധി കുടുംബങ്ങൾ ഇതി‍ൻെറ ഗുണഭോക്താക്കളാണ്. വർഷങ്ങളായി ജില്ല പഞ്ചായത്തി‍ൻെറ എസ്.സി ഫണ്ടിൽനിന്ന്​ പണം അനുവദിച്ചാണ്‌ അറ്റകുറ്റപ്പണി നടത്തിപ്പോന്നിരുന്നത്. എന്നാൽ, പുതിയ ജില്ല പഞ്ചായത്ത്‌ നേതൃത്വം ഈ റോഡിനെ അവഗണിച്ചിരിക്കുകയാണ്. ഡി.സി.സി ഭാരവാഹികളായ എ.കെ. ചന്ദ്രമോഹൻ, ഷിൻസ് പീറ്റർ, മണ്ഡലം പ്രസിഡന്‍റ്​ ജയിംസ് ജീരകം, ഷെയ്സൺ ചെത്തിമറ്റം, മിനി ജോസ്, സെബാസ്റ്റ്യൻ കടപ്ലാക്കൽ, തോമസ് പാലക്കുഴ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story