Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:48 AM IST Updated On
date_range 11 Jun 2022 5:48 AM ISTഗ്രീൻ ജോയ് പുരസ്കാരം നൽകി ആദരിച്ചു
text_fieldsbookmark_border
കുമരകം: വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ഉപജീവനമാർഗം കണ്ടെത്തുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണയജ്ഞം കൂടി നടത്തുന്ന കുമരകം മഞ്ചാടിക്കര സ്വദേശി എൻ.എസ്. രാജപ്പനെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് . പരിസ്ഥിതി വാരാഘോഷ ഭാഗമായി ബാങ്ക് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആദരം. പോളിയോ ബാധിച്ച് സ്വാധീനം നഷ്ടമായ കാലുകളുമായി കായൽ ശുചീകരണത്തിനിറങ്ങിയ രാജപ്പൻെറ വാർത്ത രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിൽ ഉൾപ്പെടെ പ്രശംസ നേടിയ രാജപ്പൻ തൻെറ കായൽ ശുചീകരണയജ്ഞം ഇപ്പോഴും തുടരുന്നു. തായ്‌വാനിലെ ദ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷനൽ നൽകുന്ന വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. രാജപ്പനെപ്പോലെ ഇസാഫ് ബാങ്കും പ്രകൃതിസംരക്ഷണത്തിന് സദാ പ്രതിജ്ഞാബദ്ധരാണെന്ന് ഇസാഫ് ക്ലസ്റ്റർ ഹെഡ് ദീപ ജോസ് പറഞ്ഞു. ബ്രാഞ്ച് മാനേജർ രാമാനന്ദ പ്രഭു, റീജനൽ മാർക്കറ്റിങ് മാനേജർ ജെ. നിരഞ്ജൻ, കസ്റ്റമർ റിലേഷൻഷിപ് ഓഫിസർ അജയ് സോമൻ എന്നിവർ പങ്കെടുത്തു. KTL Esaf എൻ.എസ്. രാജപ്പന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഗ്രീൻ ജോയ് പുരസ്കാരം നൽകി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story