Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:48 AM IST Updated On
date_range 11 Jun 2022 5:48 AM ISTദേശീയപാതയോരത്ത് ദുർഗന്ധംപരത്തി മുട്ടത്തോടുകൾ
text_fieldsbookmark_border
പൊൻകുന്നം: ദേശീയപാതയിൽ പൊൻകുന്നത്തിന് സമീപം കടുക്കാമല വളവിൽ മുട്ടലോറി മറിഞ്ഞതിനെ തുടർന്ന് റോഡിലും വഴിവക്കിലും റബർതോട്ടത്തിലും വീണ മുട്ടകൾ ചീഞ്ഞ് ദുർഗന്ധം പരക്കുന്നു. കഴിഞ്ഞ 31ന് രാത്രി പത്തരയോടെയാണ് തമിഴ് നാട്ടിലെ നാമക്കല്ലിൽനിന്ന് കോട്ടയം-ആലപ്പുഴ-ചേർത്തല ഭാഗത്തേക്കുപോയ ലോറി മറിഞ്ഞത്. ഇതിൽനിന്ന് തെറിച്ചുവീണ മുട്ടയുടെ തോട് ഇവിടമാകെ നിരന്നുകിടക്കുകയാണ്. ഇത് നീക്കംചെയ്യാൻ പഞ്ചായത്തോ മറ്റ് അധികാരികളോ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും കാൽനടക്കാർക്കും പരിസരത്ത് താമസിക്കുന്നവർക്കും റോഡിലെ മുട്ടത്തോടിൻെറ ദുർഗന്ധം ദുരിതമാകുന്നു. മഴക്കാലമായതിനാൽ സാംക്രമിക രോഗത്തിനും സാധ്യതയുണ്ടെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. യാത്രക്കാർ മുക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിൽ കുന്നുകൂടിയ കോഴിമുട്ട മാലിന്യം അടിയന്തമായി നീക്കണമെന്നയാവശ്യം ശക്തമാണ്. KTL VZR 3 Egg Lorry ദേശീയപാതയിൽ പൊൻകുന്നം കടുക്കാമലയിൽ മുട്ടലോറി മറിഞ്ഞസ്ഥലത്ത് മുട്ടത്തോടുകൾ നിരന്നുകിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
