Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:47 AM IST Updated On
date_range 11 Jun 2022 5:47 AM ISTഭിന്നശേഷിക്കാർക്ക് സഹായോപകരണങ്ങൾ നൽകി
text_fieldsbookmark_border
കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സുനിൽ അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി മുഖ്യാതിഥിയായി. കടുത്തുരുത്തി ബ്ലോക്കിലെ തെരഞ്ഞെടുത്ത 178 പേർക്കാണ് വീൽചെയർ, സി.പി വീൽചെയർ, ട്രൈ സൈക്കിൾ, ബ്രെയ്‌ലി കെയിൻ, എൽബോ ക്രച്ചസ്, എം.എസ്.ഐ.ഇ.ഡി കിറ്റ്, വാക്കർ തുടങ്ങിയ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നയന ബിജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സെലീനാമ്മ ജോർജ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സൈനമ്മ ഷാജു, ടി.കെ. വാസുദേവൻ നായർ, പി.ആർ. സുഷമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്‌കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, ജിഷ രാജപ്പൻ നായർ, കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.ബി. പ്രമോദ് എന്നിവർ പങ്കെടുത്തു. ഫോട്ടോ: KTL bhinnasheshi upakaranam കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കേന്ദ്രസർക്കാറിൻെറ എ.ഡി.ഐ.പി പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൻെറ ഭാഗമായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story