Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:46 AM IST Updated On
date_range 11 Jun 2022 5:46 AM ISTപ്രവാചകനെ നിന്ദിച്ചതിൽ പ്രതിഷേധിച്ച് പ്രമേയം അവതരിപ്പിച്ചു
text_fieldsbookmark_border
എരുമേലി: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച സംഘ്പരിവാർ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മഹല്ല മുസ്ലിം ജമാഅത്ത് പരിപാലന സമിതി പ്രധാനമന്ത്രിയോടും കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും ആവശ്യപ്പെട്ടു. പ്രവാചകനെ നിന്ദിച്ചവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാതെ മൗനംപാലിക്കുന്ന കേന്ദ്രസർക്കാറിൻെറ നടപടി അപലപനീയവും നിരുത്തരവാദിത്തപരവുമാണെന്നും യോഗം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഇർഷാദ്, സെക്രട്ടറി സി.എ.എം. കരീം, ഇമാം ഹാമിദ് ഖാൻ ബാഖഫി, സി.യു. കരീം, നിസാർ പ്ലാമൂട്ടിൽ, ഫൈസൽ മാവുങ്കൽപുരയിടം, ഷിഹാബ്, കരീം വെട്ടിയാനിക്കൽ, അൻസാരി പാടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story