Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആശുപത്രി മാലിന്യത്തിൽ...

ആശുപത്രി മാലിന്യത്തിൽ നവജാത ശിശുവി‍െൻറ മൃതദേഹം: അന്വേഷണം വേണമെന്ന് മെഡിക്കൽ കോളജ് അധികൃതർ

text_fields
bookmark_border
ആശുപത്രി മാലിന്യത്തിൽ നവജാത ശിശുവി‍ൻെറ മൃതദേഹം: അന്വേഷണം വേണമെന്ന് മെഡിക്കൽ കോളജ് അധികൃതർ ഗാന്ധിനഗർ: ആശുപത്രി മാലിന്യത്തിൽനിന്ന്​ ലഭിച്ച നവജാത ശിശുവി‍ൻെറ മൃതദേഹത്തെക്കുറിച്ച്​ പൊലീസ് അന്വേഷണം നടത്തണമെന്ന് മെഡിക്കൽ കോളജ് അധികൃതർ. ആരോഗ്യവകുപ്പ്, മനുഷ്യാവകാശ കമീഷൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവർ ആവശ്യപ്പെട്ട വിശദീകരണത്തിന് ആശുപത്രി അധികൃതർ നൽകിയ മറുപടിയിലാണ് പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യശേഖര പ്ലാന്‍റിൽനിന്ന് അമ്പലമുകളിലെ മാലിന്യ സംസ്കരണ പ്ലാന്‍റിലേക്ക് എത്തിച്ച പ്ലാസ്റ്റിക് മാലിന്യത്തിലാണ്​ നവജാതശിശുവി‍ൻെറ മൃതദേഹം കണ്ടെത്തിയത്. കേരള എൻവയോൺമെന്‍റ്​ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സർക്കാർ ഏജൻസിയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കരാർ എടുത്തിരിക്കുന്നത്. തൊഴിലാളികൾ മാലിന്യം വേർതിരിക്കുന്നതിനിടെയാണ് കെട്ടിയ ചുവന്ന പ്ലാസ്റ്റിക്​ കവറിനുള്ളിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ ആൺകുഞ്ഞി‍ൻെറ മൃതദേഹം കണ്ടെത്തിയത്. കവറുകളുടെ ബാച്ച്​ നമ്പർ പരിശോധിച്ചപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ളതാണെന്ന് മനസ്സിലായത്. നിലവിൽ നവജാത ശിശുവി‍ൻെറ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട്​ ഒരു അന്വേഷണവും നടക്കാത്ത സാഹചര്യത്തിലാണ് മെഡിക്കൽ കോളജ് അധികൃതർ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അമ്പലമുകൾ പൊലീസ് പ്ലാന്‍റിൽ എത്തിയെങ്കിലും കുഞ്ഞി‍ൻെറ മൃതദേഹം സൂക്ഷിക്കുവാൻ സൗകര്യം ഇല്ലാത്തതിനാൽ ഫോട്ടോ എടുത്തശേഷം മൃതദേഹം സംസ്കരിച്ചുവെന്നാണ് ഏജൻസി പൊലീസിനോട് പറഞ്ഞത്. ഈ വിവരം ഏജൻസി സ്റ്റേഷനിൽ അറിയിക്കുകയോ പരാതി നൽകുകയോ ചെയ്യാത്തതിനാൽ അന്വേഷണം നടത്തുവാൻ കഴിഞ്ഞിട്ടില്ലെന്ന് അമ്പലമുകൾ എസ്.എച്ച്​.ഒ പറഞ്ഞു. അമ്പലമുകൾ സ്റ്റേഷനിൽനിന്ന്​ അറിയിപ്പ് ലഭിച്ചാൽ മാത്രമേ കോട്ടയം മെഡിക്കൽ കോളജിലും പരിസരങ്ങളിലും അന്വേഷിക്കുവാൻ കഴിയൂവെന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒയും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story