Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി.സി.സി കലക്ടറേറ്റ്​...

ഡി.സി.സി കലക്ടറേറ്റ്​ മാർച്ച്​: പൊലീസിന്​ ക​ല്ലേറ്​; പ്രവർത്തകർക്ക്​ ജലപീരങ്കി

text_fields
bookmark_border
കോട്ടയം: സ്വർണക്കടത്ത്​ കേസിൽ സ്വപ്​നയുടെ വെളിപ്പെടുത്തലി​‍ൻെറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റിലേക്ക് മാർച്ചിൽ സംഘർഷം. പൊലീസിനുനേ​രെ കല്ലേറ്​. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. രാവിലെ ഗാന്ധിസ്ക്വയറിൽനിന്ന്​ പ്രകടനമായാണ്​ പ്രവർത്തകരെത്തിയത്​. വൻ പൊലീസ്​ സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കലക്ടറേറ്റി‍ൻെറ രണ്ടുകവാടങ്ങളും ബാരി​ക്കേഡ്​ വെച്ച്​ അടച്ചു. ഗതാഗതവും തടഞ്ഞു. പ്രധാന കവാടത്തിലെത്തിയ പ്രവർത്തകരിൽ ചിലർ ബാരിക്കേഡിനുമുകളിൽ വലിഞ്ഞുകയറി കൊടിയുയർത്തി. ഉദ്​ഘാടന യോഗത്തിനുശേഷം നേതാക്കൾ പിൻവലിഞ്ഞതോടെ പ്രവർത്തകർ വീണ്ടും പൊലീസ്​ ഗോ ബാക്ക്​ വിളികളോടെ ബാരിക്കേഡ്​ മറിച്ചിടാനും കയറാനും ശ്രമിച്ചു. കലക്ടറേറ്റിനകത്തേക്ക്​ പൊലീസിനുനേരെ കല്ലുകളും വെള്ളക്കുപ്പികളും കൊടികളും വലിച്ചെറിഞ്ഞു. ജലപീരങ്കി വാഹനത്തിലും നിരവധി കല്ലുകൾ പതിച്ചു. ഇതോടെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു​. തുടർന്ന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ എത്തി കല്ലെറിയുന്നവരെ വിലക്കുകയും പൊലീസിനോട്​ സംസാരിക്കുകയും ചെയ്തു. ​ ജലപീരങ്കി വാഹനം മാറ്റാതെ തങ്ങൾ പിന്മാറി​ല്ലെന്ന്​ അറിയിച്ചതോടെ പൊലീസ്​ വാഹനം മാറ്റി. ഇതോടെ പ്രവർത്തകൾ പിരിഞ്ഞുപോയി. യോഗം തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. സമരത്തെ പൊലീസി‍ൻെറ തോക്കോ ലാത്തിയോ ഉയോഗിച്ച്​ അടിച്ചമർത്താൻ ശ്രമിച്ചാൽ കേരള ജനത തിരിച്ചടിക്കുമെന്ന്​ തിരുവഞ്ചൂർ പറഞ്ഞു. നേതാക്കളായ കെ.സി. ജോസഫ്​, ടോമി കല്ലാനി, ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ​ തുടങ്ങിയവർ പ​ങ്കെടുത്തു. സമരച്ചൂടിൽ കലക്ടറേറ്റ്​ കവാടം കോട്ടയം: സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾ ഉയർന്നതോടെ കലക്ടറേറ്റ് കവാടം വീണ്ടും സമരച്ചൂടിൽ. ബുധനാഴ്ച യൂത്ത്‌ കോണ്‍ഗ്രസ് മാര്‍ച്ചോടെയാണ്​ സമരങ്ങൾക്ക്​ തുടക്കമായത്. വ്യാഴാഴ്ച യുവമോര്‍ച്ച പ്രവര്‍ത്തകർ നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥയുണ്ടായി. ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക്​ മാത്രമല്ല, കലക്ടറേറ്റിനു മുന്നിലെ ലോട്ടറി വില്‍പനക്കാരിക്കും പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. രാവിലെ തിരക്കുള്ള സമയത്ത്​ ബാരിക്കേഡുവെച്ച്​ കവാടം അടച്ചിടുന്നതിനാൽ കലക്ടറേറ്റിലേക്ക്​ വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനം വലയുകയാണ്​. വെള്ളിയാഴ്ച കലക്​ടറേറ്റി‍ൻെറ രണ്ടു കവാടങ്ങളും അടച്ചിരുന്നു. ജില്ല പഞ്ചായത്ത്​ ഓഫിസ്​ വഴിയുള്ള ചെറിയ ഗേറ്റും പൂട്ടിയതോടെ കലക്​ടറേറ്റ്​ വളപ്പിൽ കുടുങ്ങിയ പലരും വഴി അന്വേഷിച്ചുനടപ്പായി. തുടര്‍ച്ചയായ സമരങ്ങള്‍ അരങ്ങേറുന്നതോടെ, കലക്ടറേറ്റ് പരിസരത്ത്​ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. കഞ്ഞിക്കുഴി മുതല്‍ നീളുന്ന വാഹനനിര നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറാക്കുകയും ചെയ്യും. ........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story