Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:44 AM IST Updated On
date_range 11 Jun 2022 5:44 AM ISTസ്വർണക്കടത്ത് പ്രതികളെ വിലയ്ക്കെടുത്ത് ആർ.എസ്.എസ് ഉപയോഗിച്ചു -ഇ.പി. ജയരാജൻ
text_fieldsbookmark_border
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അപവാദപ്രചാരണങ്ങൾ അതിന്‍റെ പാട്ടിന്പോകുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികളെ വൻ തുക നൽകി സംഘ്പരിവാർ അനുകൂല സ്ഥാപനത്തിൽ കുടിയിരുത്തുകയായിരുന്നു. ഇവരെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാനുള്ള ആലോചനയിലായിരുന്നു കുറച്ചുനാളായി ആർ.എസ്.എസ്. ഇപ്പോൾ കോൺഗ്രസ് പിന്തുണ ലഭിച്ചതോടെ പുറത്തേക്ക് വന്നു. തൃക്കാക്കരയിൽ ജയിച്ചതിന്‍റെ അഹങ്കാരത്തിൽ ആർ.എസ്.എസിനൊപ്പം കോൺഗ്രസ് ചേർന്നു. ഇതുകൊണ്ടൊന്നും ഇടതുപക്ഷത്തെ കളങ്കപ്പെടുത്താനാകില്ല. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സമ്മേളന ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ഡിയെ ഉപയോഗിച്ച് സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ അന്വേഷിച്ച് തള്ളിയത് വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത് ഇതിനാണ്. ജനങ്ങളും ഇത് തള്ളിയതാണ്. പ്രതിപക്ഷത്തിന് ഇപ്പോൾ ആർ.എസ്.എസിന്‍റെ സ്വരമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. പ്രവാചകനിന്ദയിൽ എന്താണ് കോൺഗ്രസ് നിലപാട്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തലകുനിച്ച് നിൽക്കുകയാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഭാവി അപകടപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രം ഇതിൽ സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ പ്രതികരിക്കാൻ തയാറായിട്ടില്ല. ഇതിലൂടെ ആർ.എസ്.എസ് അജണ്ടയാണ് പ്രസ്താവനക്ക് പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡോ.എം.എ. നാസർ അധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ. മോഹനചന്ദ്രൻ, സ്വാഗതസംഘം ജനറൽ കൺവീനർ ആർ. അർജുനൻ പിള്ള എന്നിവർ സംസാരിച്ചു. പ്രകടനത്തിനുശേഷമായിരുന്നു പൊതുസമ്മേളനം. പൊലീസ് പരേഡ് മൈതാനത്തുനിന്ന് ആരംഭിച്ച പ്രകടനം തിരുനക്കര മൈതാനത്ത് സമാപിച്ചു. വിവിധ നിശ്ചലദൃശ്യങ്ങളും അണിനിരന്നു. ശനിയാഴ്ച പ്രതിനിധി സമ്മേളനം നടക്കും. രാവിലെ 11ന് കോട്ടയം കെ.സി. മാമ്മൻ മാപ്പിള ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story