Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:34 AM IST Updated On
date_range 11 Jun 2022 5:34 AM ISTകൃത്രിമ ഹൃദയം മാറ്റിവെക്കൽ: അന്താരാഷ്ട്ര ശിൽപശാല നാളെ
text_fieldsbookmark_border
കോട്ടയം: കൃത്രിമ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലെ നൂതന മാറ്റങ്ങളെക്കുറിച്ച് ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസസിൽ അന്താരാഷ്ട്ര ശിൽപശാല സംഘടിപ്പിക്കുന്നു. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പൂർണ ഹൃദയം മാറ്റിവെക്കൽ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ആദ്യചുവടുവെപ്പാണിത്. ഹൃദയസ്തംഭനം, കൃത്രിമ ഹൃദയം, കൃത്രിമമായി വളർത്തിയെടുക്കുന്ന അവയവം എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്ന ശിൽപശാലയിൽ ബ്രസീലിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. നോഡിർ സ്റ്റോൾഫ്, യൂറോപ്യൻ ആർട്ടിഫിഷ്യൽ ഹാർട്ട് സൊസൈറ്റി പ്രസിഡന്‍റ് ഡോ. ഇവാൻ നെറ്റുക തുടങ്ങിയവർ പങ്കെടുക്കുമെന്ന് കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസസ് ചീഫ് ഓഫ് സ്റ്റാഫും ഡയറക്ടറും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. കെ.എം. ചെറിയാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ 10.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശിൽപശാല ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സാജൻ, ആശുപത്രി ചെയർമാൻ പി.എം. സെബാസ്റ്റ്യൻ, ഡോ. കെ.എം. ചെറിയാൻ, മാനേജിങ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ, വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. അന്തർദേശീയ, ദേശീയ തലത്തിലുള്ള ഡോക്ടർമാർ ക്ലാസുകൾ നയിക്കും. 2021 മാർച്ചിൽ കല്ലിശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ച കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂറ്റിൽ ഹൃദയം തകരാറിലായ രോഗികൾക്കായി സമഗ്രമായ പരിചരണ വിഭാഗം ആരംഭിച്ചിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റികൾ, പേസർമേക്കർ ഇൻസേർഷനുകൾ, ഇലക്ട്രോഫിസിയോളജി സ്റ്റഡീസ്, ബൈപാസ് ആൻഡ് വാസ്കുലർ സർജറികൾ എന്നിവക്കുള്ള സൗകര്യമുമുണ്ട്. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസസ് മാനേജിങ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ, വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. --പടം-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story