Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശിൽപ സമന്വയം നാളെ...

ശിൽപ സമന്വയം നാളെ നാടിന് സമർപ്പിക്കും

text_fields
bookmark_border
ഏറ്റുമാനൂർ: പൗരാണിക വാണിജ്യകേന്ദ്രമായ അതിരമ്പുഴയുടെ ഗതകാല സ്മരണകളുണർത്തുന്ന ശിൽപ സമന്വയം ശനിയാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 11ന് അതിരമ്പുഴ ചന്തക്കുളത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ശിൽപ സമന്വയം സമർപ്പണവും സ്വയംരക്ഷ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണവും മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ആർട്ടിസ്റ്റും കലാസംവിധായകനുമായ അതിരമ്പുഴ സ്വദേശി സാബു എം. രാമനാണ് ശിൽപ സമന്വയത്തിന്‍റെ ശിൽപി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്​ നേതൃത്വത്തിലാണ് പെൺകുട്ടികൾക്ക് സ്വയരക്ഷ പരിശീലനം നൽകിയത്. കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കുടമാളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നീണ്ടൂർ എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ 90 പെൺകുട്ടികളാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കിയത്. -------- KTL Silpa അതിരമ്പുഴയിലെ ശിൽപ സമന്വയം --------------- മുത്തേരിമട പാലം അപ്രോച് റോഡ് നന്നാക്കി കുമരകം: മുത്തേരിമട പാലം അപ്രോച് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. അപ്രോച് റോഡ് താഴ്ന്ന് ഗതാഗതത്തിന് തടസ്സമായതിനെ തുടർന്ന് പഞ്ചായത്ത്​ അംഗം ശ്രീജ സുരേഷ് ഇടപെട്ട് അടിയന്തര ഫണ്ട് വകയിരുത്തിയാണ് നിർമാണം നടത്തിയത്. പാലവും അപ്രോച് റോഡും തമ്മിലെ വ്യത്യാസം കോൺക്രീറ്റ് ഉപയോഗിച്ച് നിരപ്പാക്കി. കോണത്താറ്റ് പാലം പൊളിക്കുമ്പോൾ കുമരകത്തിന്‍റെ തെക്കൻ മേഖലയിൽപെട്ടവർക്ക്​ ബൈപാസായി മുത്തേരിമട പാലം ഉപയോഗിക്കാം. - പടം: KTL Aproach കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ മുത്തേരിമട പാലത്തിന്‍റെ അപ്രോച് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story