Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:49 AM IST Updated On
date_range 10 Jun 2022 5:49 AM ISTചേർപ്പുങ്കൽ പാലം ചീഫ് എൻജിനീയർ ഇന്ന് സന്ദർശിക്കും
text_fieldsbookmark_border
പാലാ: ചേർപ്പുങ്കൽ സമാന്തരപാലം നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ചീഫ് എൻജിനീയർ അശോക് കുമാർ വെള്ളിയാഴ്ച സന്ദർശിക്കും. കടുത്തുരുത്തി- പാലാ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് മീനച്ചിലാറിന് കുറുകെ നിർമിക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്‍റെ തുടർ നിർമാണ ഘട്ടങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിനാണ് ചീഫ് എൻജിനീയർ സ്ഥലം സന്ദർശിക്കുന്നത്. മണ്ണിടിച്ചിൽ മൂലം ഇതുവഴി ഗതാഗതം തടഞ്ഞിരിക്കുകയാണ്. -------- മിനി ഫുട്‌ബാള്‍ ടൂര്‍ണമെന്‍റില്‍ താരമായി കുമരകം; ഏറ്റുമാനൂരപ്പന്‍ കോളജിനും നേട്ടം കുമരകം: നാഗ്പൂരില്‍ നടന്ന നാഷനൽ ലെവല്‍ മിനി ഫുട്‌ബാള്‍ ടൂര്‍ണമെന്‍റില്‍ മൂന്നാം സ്ഥാനം ലഭിച്ച ടീമില്‍ ആറ് കുമരകം സ്വദേശികള്‍. ടീമിലേക്ക് രണ്ട് വിദ്യാർഥികളെ കൂടാതെ കോച്ചിനെയും സമ്മാനിച്ച ഏറ്റുമാനൂരപ്പന്‍ കോളജിനും അഭിമാന നിമിഷം. ഒന്നാമതെത്താൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിനുവേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതിനും മൂന്നാംസ്ഥാനം നേടാന്‍ കഴിഞ്ഞതിലുമുള്ള സന്തോഷത്തിലാണ് ടീം അംഗങ്ങള്‍. നാഗ്പൂരില്‍ നടന്ന മിനി ഫുട്‌ബാള്‍ ടൂര്‍ണമെന്‍റില്‍ യൂത്ത് അണ്ടര്‍-21 വിഭാഗത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്യാന്‍ അവസരം കിട്ടിയത് 12 പേരടങ്ങുന്ന കോട്ടയം സ്വദേശികള്‍ക്കാണ്. കുടമാളൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥി എ.ബി. കാര്‍ത്തികേയന്‍, കോട്ടയം മഹാരാജാ കോളജിലെ വിബിന്‍ വിജുമോന്‍ , എസ്.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ ബിനിത് കൃഷ്ണ, ഗോകുല്‍ രാജേഷ്, അദ്വൈത് മനോജ്, അതുല്‍ സന്തോഷ് എന്നിവരാണ് ടീമിലെ കുമരകം സ്വദേശികള്‍. അതുല്‍ സലീഷ്, ആര്‍. ജിഷ്ണു പ്രസാദ് (ഏറ്റുമാനൂരപ്പന്‍ കോളജ്), വി.എ. മണിക്കുട്ടന്‍, ആർ. അഖില്‍, സൂരജ് സന്തോഷ് (ചങ്ങനാശ്ശേരി), എം.കെ. അശ്വിന്‍ (ഏന്തയാര്‍) എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ. ഏറ്റുമാനൂരപ്പന്‍ കോളജിലെ കായിക അധ്യാപകനും കേരള കബഡി ടീമിന്‍റെ കോച്ചുമായ ഷിബു കെ. പോളായിരുന്നു കോച്ച്. മത്സരത്തില്‍ ഒന്നാംസ്ഥാനം രാജസ്ഥാനും രണ്ടാംസ്ഥാനം ആന്ധ്രപ്രദേശും നേടി. കേരളത്തിനുവേണ്ടി മത്സരിക്കാന്‍ അവസരം ലഭിച്ചതിലും ആതിഥേയരായ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി മൂന്നാംസ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് താരങ്ങള്‍ പറഞ്ഞു. ------ KTL MINI FOOTBALL- നാഗ്പൂരില്‍ നടന്ന നാഷനൽ ലെവല്‍ മിനി ഫുട്‌ബാള്‍ ടൂര്‍ണമെന്‍റില്‍ മൂന്നാംസ്ഥാനം ലഭിച്ച കേരള ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story