Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുമരകത്ത്​ വഴിയോരങ്ങൾ...

കുമരകത്ത്​ വഴിയോരങ്ങൾ കൈയടക്കി തെരുവുനായ്ക്കൾ

text_fields
bookmark_border
കുമരകം: കൂട്ടമായി അലയുന്ന തെരുവുനായ്ക്കൾ കുമരകം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വഴിയാത്രകാർക്ക് ഭീഷണിയാകുന്നു. അട്ടിപ്പീടിക റോഡിലും ഗവ. ഹോസ്പിറ്റിൽ പരിസരത്തും കോണത്താറ്റ് പാലത്തിന്​ സമീപവും ഇവയുടെ ശല്യം അതിരൂക്ഷമാണ്. രാവിലെ നടക്കാനിറങ്ങുന്നവർക്കും വിദ്യാർഥികൾക്കുമാണ് ഏറെ ശല്യം. ബൈക്കുകൾക്ക്​ പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. ഇവയിൽനിന്ന്​ രക്ഷപ്പെടാൻ അതിവേഗം ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്. ഗവ.ഹൈസ്കൂൾ പരിസരങ്ങളിൽ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. വിദ്യാർഥികൾ ഏറെ ഭയന്നാണ് സ്കൂളിലെത്തുന്നത്​. ഒരു വാഹനം പോയാൽ മറുവശത്ത് കാൽനടപോലും അസാധ്യമായ കോണത്താറ്റ് പാലവും പരിസരവും നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. നടപ്പാത നായ്ക്കൾ കൈയടക്കിയതോടെ വഴിനടക്കാനാകാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും നായ്ക്കൾ പെരുകുകയാണ്​. വന്ധ്യംകരണത്തിനായി പിടിച്ചുകൊണ്ടുപോകുന്നവയെ തിരിച്ച്​ അതേസ്ഥലത്ത് തന്നെ തിരിച്ചുവിടണമെന്നാണ് നിയമം. എന്നാൽ, ഇത് പാലിക്കപ്പെടുന്നില്ലെന്നും ഇവയെ കൂട്ടമായി ഒരേസ്ഥലത്ത് തന്നെ ഇറക്കിവിടുന്നതാണ് ഇവ സംഘം ചേരുന്നതിന് കാരണമെന്നും പറയപ്പെടുന്നു. ഗവ.ഹൈസ്കൂൾ ഭാഗത്ത് മാത്രം അമ്പതോളം തെരുവുനായ്ക്കളാണ് അലഞ്ഞുതിരിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story