Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂളുകളിൽ പരിശോധന...

സ്കൂളുകളിൽ പരിശോധന തുടരുന്നു

text_fields
bookmark_border
പാചകത്തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കണമെന്ന്​ സ്കൂളുകൾ കോട്ടയം: കായംകുളത്തും കൊട്ടാരക്കരയിലും സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്​ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ പരിശോധന തുടരുന്നു​. ആകെയുള്ള 912 സ്കൂളുകളിൽ 450ലാണ്​ പരിശോധന പൂർത്തിയായത്​. ഇതുവരെ പ്രശ്‌നബാധിത സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഭക്ഷ്യ വിഷബാധയെ തുടർന്ന്​ സംസ്ഥാനവ്യാപകമായി സ്​കൂളുകളുടെ പാചകപ്പുരയടക്കം പരിശോധിക്കാൻ വിദ്യാഭ്യാസമന്ത്രി നിർദേശം നൽകിയിരുന്നു. അതത് പ്രദേശങ്ങളിലെ എ.ഇ.ഒ, ഡി.ഇ.ഒമാരുടെ നേതൃത്വത്തിൽ ഓഫിസ് സ്റ്റാഫ് ഉൾപ്പെടെ പങ്കെടുത്താണ് പരിശോധന. ചില വീഴ്ചകൾ കണ്ടെത്തിയ പ്രദേശത്തെ ചില സ്കൂളുകൾക്ക് തിരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഭൂരിഭാഗം സ്കൂളുകളും പാചകത്തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്​. 250 കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ ഒരു തൊഴിലാളിയെന്നതാണ് കണക്ക്. എന്നാൽ, ഇത് 150 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിലേക്ക്​ ​ മാറ്റണമെന്നാണ്​ പാചക തൊഴിലാളികളുടെ ആവശ്യം. പച്ചക്കറികൾ അരിയുന്നത് മുതൽ ചെമ്പ് കഴുകുന്നതുവരെ ഒറ്റക്കാണ് ചെയ്യേണ്ടത്​. ചില സ്‌കൂളുകളിലെ വെള്ളം പരിശോധിക്കാൻ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിയെന്ന്​​ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story