Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:48 AM IST Updated On
date_range 10 Jun 2022 5:48 AM ISTപ്രവാചകനിന്ദ: നിയമ നടപടി വേണം -പൗരാവകാശ സമിതി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കണമെന്ന് പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിട്ടും രാജ്യം ഭരിക്കുന്ന സർക്കാർ നിസ്സംഗത പുലർത്തുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സംഘടന നടപടികളിൽ മാത്രം ഒതുക്കുകയും ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ യഥാർഥ ശത്രുക്കളെ തിരിച്ചറിഞ്ഞ് ശക്തമായ നിയമനടപടിക്ക് വിധേയരാക്കുകയും ശിക്ഷിക്കുകയും ചെയ്യണമെന്നും അല്ലാത്തപക്ഷം മഹല്ലുകൾ കേന്ദ്രീകരിച്ച് പ്രക്ഷോഭവുമായി മുന്നോട്ടു നീങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ചെയർമാൻ ഇ.എ. അബ്ദുൽ നാസിർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പാറത്തോട് നാസർ മൗലവി പ്രമേയം അവതരിപ്പിച്ചു. അസീസ് ബഡായി, മുഹമ്മദ് സക്കീർ, അബ്ദുൽസലാം പാറക്കൽ, അബ്ദുൽ സമദ്, വൈക്കം അബു, സുനീർ മൗലവി, അഡ്വ. ഷാജഹാൻ, റഫീഖ് അഹ്മദ് സഖാഫി, ജാഫർ, അയ്യൂബ് ഖാൻ, യു. നവാസ്, അജാസ് തച്ചാട്ട്, അമിൻഷാ, അബൂസാലി, ഹബീബ് മൗലവി, താഹ മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story