Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:48 AM IST Updated On
date_range 10 Jun 2022 5:48 AM ISTഅമിത പലിശ: നട്ടാശ്ശേരി സ്വദേശിക്കെതിരെ കേസ്
text_fieldsbookmark_border
ആറു വാഹനം പിടിച്ചെടുത്തു ഗാന്ധിനഗർ: അനധികൃത പണമിടപാട് നടത്തിയ സംഭവത്തിൽ ബന്ധപ്പെട്ട നാലു കാറും രണ്ടു ബൈക്കും പണമിടപാട് രേഖകളും പിടിച്ചെടുത്തു. കോട്ടയം നട്ടാശേരി പുത്തേട്ട് പ്യാരിലാലിന്‍റെ വീട്ടിൽനിന്നാണ് വാഹനങ്ങളും രേഖകളും പിടിച്ചെടുത്തത്. ഇയാൾക്കെതിരെ കേസ് എടുത്തു. അമിത പലിശക്ക് പണം നൽകുകയും ഉറപ്പിനായി ഉടമകളിൽനിന്ന് വാഹനങ്ങൾ പ്യാരിലാൽ കൈവശം വെക്കുകയും ചെയ്തിരുന്നു. വാഹനം ഇല്ലാത്തവരിൽനിന്ന് മുദ്രപ്പത്രത്തിൽ എഴുതിയ രേഖകൾ കൈവശപ്പെടുത്തും. ജില്ല പൊലീസ് മേധാവി ശിൽപക്ക് കിട്ടിയ രഹസ്യസന്ദേശത്തെ തുടർന്ന് ഗാന്ധിനഗർ എസ്.ഐ വിദ്യ, എസ്.ഐ മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story