Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊലീസ്​ നായ്​ക്കൾക്ക്​...

പൊലീസ്​ നായ്​ക്കൾക്ക്​ മുണ്ടക്കയം ടൗണിൽ പരിശീലനം

text_fields
bookmark_border
പൊലീസ്​ നായ്​ക്കൾക്ക്​ മുണ്ടക്കയം ടൗണിൽ പരിശീലനം
cancel
മുണ്ടക്കയം: സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡിന് പുനർപരിശീലനം നടത്തുന്ന കുട്ടിക്കാനത്തെ ക്യാമ്പിൽനിന്ന്​ ഏഴുനായ്ക്കളെ മുണ്ടക്കയം ബസ്​സ്റ്റാൻഡിൽ എത്തിച്ച്​ പരിശീലനം നൽകി. മദ്യം, മയക്കുമരുന്ന് ഇവയുടെ സാന്നിധ്യം മനസ്സിലാക്കാൻ കഴിവുള്ള ലാബ്രഡോർ, ജർമൻ ഷെപ്പേർഡ് ഇനം നായ്ക്കളെയാണ് ഇവിടെ എത്തിച്ചത്. തിരക്കുള്ള ടൗണുകളിൽ പരിഭ്രാന്തി ഇല്ലാതെ തിരച്ചിൽ നടത്തുന്നതിനുള്ള പരിശീലനമാണ്​ നൽകുന്നത്​. സംസ്ഥാനത്തു വിവിധ ജില്ലകളിൽ സേവനം നടത്തുന്ന 14 സ്‌ക്വാഡ് അംഗങ്ങൾ നിലവിൽ കുട്ടിക്കാനത്തുണ്ട്. ഇവയിൽ സ്​ഫോടകവസ്തുക്കളുടെ സാന്നിധ്യവും ഉരുൾപൊട്ടൽ, ഭൂകമ്പം എന്നിവയിൽപെട്ട് മണ്ണിനടിയിൽ കിടക്കുന്ന മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിയാൻ പരിശീലനം നേടിയ നായ്ക്കളും എത്തിയിട്ടുണ്ടെന്നു എസ്.ഐമാരായ ശശിധരൻ, സനീഷ് എന്നിവർ പറഞ്ഞു. ------ KTL WBL Dog Scaud പൊലീസ് നായ്ക്കളെ മുണ്ടക്കയം ബസ്​സ്റ്റാൻഡിൽ പരിശീലനത്തിന് എത്തിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story