Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:47 AM IST Updated On
date_range 10 Jun 2022 5:47 AM ISTപി.സി. ജോർജിന്‍റെ വീട്ടിലേക്ക് സി.പി.എം മാർച്ച്
text_fieldsbookmark_border
ഈരാറ്റുപേട്ട: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പി.സി. ജോർജിന്‍റെ വീട്ടിലേക്ക് സി.പി.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് പാലാ എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചു. ചേന്നാട് കവലയിൽനിന്ന് പി.സി. ജോർജിന്‍റെ വീട്ടിലേക്കുള്ള വഴി പൂർണമായി പൊലീസ് അടച്ചു. ബാരിക്കേഡിന് സമീപത്ത് ജലപീരങ്കിയും ഉണ്ടായിരുന്നു. മുട്ടം കവലയിൽനിന്ന് ആരംഭിച്ച പ്രകടനം ചേന്നാട് കവലയിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ജോയി ജോർജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ രമേഷ് ബി. വെട്ടിമറ്റം, അഡ്വ. വി.എൻ. ശശിധരൻ, സി.എം. സിറിയക്, പി.ആർ. ഫൈസൽ എന്നിവർ സംസാരിച്ചു. ----------- ഫോട്ടോ പി.സി. ജോർജിന്‍റെ വീട്ടിലേക്ക് സി.പി.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
