Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.ജി.ഒ.എ സംസ്ഥാന...

കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
. പ്രകടനം ഇന്ന്​ കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സമ്മേളനത്തിന്​ വെള്ളിയാഴ്ച തുടക്കമാകും. മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനത്തിന്​ തുടക്കംകുറിച്ച്​ രാവിലെ 9.30ന് പതാക ഉയർത്തും. ​​​​വൈകീട്ട്​ മൂന്നിന്​ സംസ്ഥാന കൗൺസിൽ രൂപവത്​കരണവും തെരഞ്ഞെടുപ്പും നടക്കും. വൈകീട്ട് 4.30ന്​ പ്രകടനവും നടക്കും. പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന്​ ആരംഭിക്കുന്ന പ്രകടനം അഞ്ചിന് തിരുനക്കര മൈതാനത്ത് എത്തും. തുടർന്ന്​ ചേരുന്ന പൊതുസമ്മേളനം എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 11.30ന് കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ എന്ന വിഷയത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഭാഷണം നടത്തും. വൈകീട്ട്​ മൂന്നിന് ചേരുന്ന യാത്രയയപ്പ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story