Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യക്കുപ്പി പാടത്ത്;...

മദ്യക്കുപ്പി പാടത്ത്; കര്‍ഷകര്‍ക്ക്​ ദുരിതം

text_fields
bookmark_border
രാമപുരം: മദ്യപിച്ചശേഷം കുപ്പികൾ നെല്‍പാടത്ത് തള്ളുന്നത്​ കർഷർക്ക്​ ദുരിതമാകുന്നു. രാമപുരം വെള്ളിലാപ്പിള്ളി വൃദ്ധസദനത്തിന് സമീപ പടശേഖരത്തും അമനകര ഭരതസ്വാമി ക്ഷേത്രം റോഡിലെ പാടശേഖരത്തുമാണ് കുപ്പികൾ കൂട്ടമായി തള്ളുന്നത്​. കൃഷിയാവശ്യത്തിനായി കര്‍ഷകര്‍ പാടത്തിറങ്ങുമ്പോള്‍ കാലില്‍ കുപ്പിച്ചില്ല് കയറുന്നത് നിത്യസംഭവമാണ്. ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് പൊതികളും കൃഷിസ്ഥലത്തേക്കാണ്​ വലിച്ചെറിയുന്നത്​. കുപ്പികളിൽ ചിലത്​ പൊട്ടിച്ചിടുന്നത്​ കർഷകർക്ക്​ കടുത്ത ദുരിതമാണ്​. പലയിടത്തും കുപ്പിച്ചില്ല് എടുത്തുകളയാൻപോലും കഴിയാത്ത വിധത്തില്‍ ചെറുതായിട്ടാണ് പൊടിഞ്ഞത്. ചിലയിടങ്ങളില്‍ മദ്യപാനികള്‍ കൂട്ടമായെത്തി തമ്പടിച്ചാണ് മദ്യപാനം നടത്തുന്നത്. നെല്‍പാടത്തിന് പുറമെ പലയിടങ്ങളിലും കപ്പകൃഷി ചെയ്യുന്നിടത്തും കുപ്പിച്ചില്ല് നിക്ഷേപിക്കാറുണ്ടെന്ന്​ കർഷകർ പറയുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story