Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രെയിനിൽനിന്ന്​ വീണ്​...

ട്രെയിനിൽനിന്ന്​ വീണ്​ യുവാവിന്​ ഗുരുതര പരിക്ക്​

text_fields
bookmark_border
വെള്ളൂർ: യാത്രക്കിടെ യുവതിയെ ശല്യം ചെയ്തതതിന്​ യാത്രക്കാർ പിടികൂടിയ യുവാവിന്​ ട്രെയിനിൽനിന്ന് വീണ് ഗുരുതരപരിക്ക്​. ശനിയാഴ്ച രാത്രി ഒമ്പതോടെ പിറവം റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് പോയ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരിയായിരുന്ന യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറി. സഹയാത്രികർ ഇക്കാര്യം പിറവം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. തുടർന്ന്​ ട്രെയിൻ പിറവം സ്​റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്​തു. ഇതിനിടെ ട്രെയിൻ പുറപ്പെടുന്നതുകണ്ട യുവാവ് കയറാൻ തുടങ്ങുമ്പോൾ പിടിവിട്ട് ട്രാക്കിൽവീണു. തലക്ക്​ ഗുരുതര പരിക്കേറ്റ ഇയാളെ പൊലീസ്​ കോട്ടയം മെഡിക്കൽ കോളജ്​ ആശു​പത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story