Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:37 AM IST Updated On
date_range 6 Jun 2022 5:37 AM ISTഎയ്ഡഡ് മേഖലയിൽ സംവരണം ഉറപ്പാക്കണം-ഡെപ്യൂട്ടീ സ്പീക്കർ
text_fieldsbookmark_border
പത്തനംതിട്ട: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സംവരണം ഉറപ്പാക്കണമെന്ന് നിയമസഭ ഡെപ്യൂട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു. ഭാരതീയ വേലൻ സർവിസ് സൊസൈറ്റിയുടെ എട്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർധിച്ച് വരുന്ന സ്വകാര്യ വത്കരണം പട്ടികജാതി പട്ടികവർഗ സമൂഹത്തെ കൂടുതൽ തൊഴിൽ രഹിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.വി. എസ്.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ശശി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ മുഖ്യാതിഥിയായി. ബി.വി.എസ്. എസ് രക്ഷാധികാരി പി.എസ് ഗോവിന്ദൻ, വി.കെ. സോമൻ, സുനിൽ നെടുമ്പ്രം, സുനിൽ സി കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story