Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:44 AM IST Updated On
date_range 5 Jun 2022 5:44 AM ISTവിനോദസഞ്ചാര മേഖലയിലേക്ക് ചുവടുവെക്കാന്‍ നീണ്ടൂരും
text_fieldsbookmark_border
കോട്ടയം: വിനോദസഞ്ചാര മേഖലയിലേക്ക് ചുവടുവെക്കാന്‍ നീണ്ടൂർ പഞ്ചായത്ത്. വൈക്കത്തെ ഏഴുമാന്തുരുത്തിന് പിന്നാലെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുന്ന പഞ്ചായത്താണ് നീണ്ടൂർ. കാർഷിക ടൂറിസം മേഖലയായ നീണ്ടൂരിനെ അഗ്രി ടൂറിസം ഹബ്ബാക്കാനാണ് ലക്ഷ്യം. ടൂറിസം കൃഷിയുമായി ബന്ധപ്പെടുത്തി പദ്ധതിയുടെ ആവിഷ്കരണമാണ് ഉദ്ദേശിക്കുന്നത്. ടൂറിസം മാർക്കറ്റിങ്, ഫാം ട്രിപ്പുകൾ, ടൂറിസം മേഖലയിൽ തൊഴിൽ പരിശീലനം, ടൂറിസം പ്രോജക്ടുകളുടെ അംഗീകാരവും നിർവഹണവും തുടങ്ങിയവ പദ്ധതിയിൽ നടപ്പാക്കും. ടൂറിസം റിസോഴ്സസിനായുള്ള മാപ്പിങ് 60 ശതമാനം പൂർത്തിയായി. നീണ്ടൂർ ഗ്രാമപഞ്ചായത്തിനെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുന്നതിൻെറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ പ്രദീപ്, വൈസ് പ്രസിഡന്‍റ് പുഷ്പമ്മ തോമസ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എം.കെ. ശശി, പി.ഡി. ബാബു, ജില്ല കോഓഡിനേറ്റർ വി.എസ്. ഭഗത് സിങ് തുടങ്ങിയവർ പങ്കെടുത്തു. -------------- ചന്തപ്പാലത്തിൽ വിടവ് കുമരകം: ചന്തപ്പാലത്തിൽ കോൺക്രീറ്റ് ഇളകി രൂപപ്പെട്ട വിടവ് കാൽനടക്കാർക്ക് ഭീഷണിയാകുന്നു. പാലത്തിൻെറ വടക്ക് ഭാഗത്ത് പടികൾക്ക് സമീപമാണ് കോൺക്രീറ്റ് തകർന്ന് വിടവ് രൂപപ്പെട്ടത്. ഇതിനോട് ചേർന്ന ഭാഗങ്ങളും അടരുകയാണ്. സ്കൂൾ തുറന്നതോടെ നൂറുകണക്കിന് കുട്ടികളാണ് ചന്തപ്പാലത്തിലൂടെ നടന്നുപോകുന്നത്. കുട്ടികളുടെ കാൽ വിടവിൽ അകപ്പെടുമെന്ന ഭയം രക്ഷാകർത്താക്കൾക്കുമുണ്ട്. ---------- സമ്മേളനം ഇന്ന് (must) വൈക്കം: തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനം ഞായറാഴ്ച രാവിലെ 10ന് തോട്ടകം സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കോവിഡ് വ്യാപനകാലഘട്ടത്തിൽ തലയാഴം പഞ്ചായത്തിലെ ഒരുകൂട്ടം സർക്കാർ ഉദ്യോഗസ്ഥർ ചേർന്ന് കാൻസർ, കിഡ്‌നി സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ തുടങ്ങിയ കൂട്ടായ്മ രജിസ്ട്രേഡ് ചാരിറ്റബിൾ സൊസൈറ്റിയായി മാറുകയായിരുന്നു. പഞ്ചായത്ത് പരിധിയിലെ 170 സർക്കാർ ജീവനക്കാരാണ് ഇതിലെ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story