Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:43 AM IST Updated On
date_range 5 Jun 2022 5:43 AM ISTഅംഗൻവാടി തുറന്നു
text_fieldsbookmark_border
പാലാ: രാമപുരം ഏഴാച്ചേരി ഒമ്പതാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിടം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മനോജ് സി. ജോർജ്, സൗമ്യ സേവ്യർ, കവിത മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത അലക്‌സ് എന്നിവർ പങ്കെടുത്തു. അംഗൻവാടിക്കായി സ്ഥലം വിട്ടുനൽകിയ ലാലച്ചൻ ചെട്ടിയാകുന്നേൽ, കരാറുകാരൻ ജോർജ് കുരിശുംമൂട്ടിൽ എന്നിവരെ എം.എൽ.എ ആദരിച്ചു. ലാലിച്ചൻ ചെട്ടിയാകുന്നേൽ സംഭാവന ചെയ്ത നാലു സെന്‍റ് സ്ഥലത്ത് പഞ്ചായത്ത് 24 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗൻവാടി നിർമിച്ചത്. ക്ലാസ് റൂം, ശുചിമുറി, അടുക്കള, വരാന്ത, പ്ലേ ഗ്രൗണ്ട് എന്നിവ ഒരുക്കിയിട്ടുണ്ട്. -------- ഫോട്ടോ: KTL anganvadi രാമപുരം ഏഴാച്ചേരി ഒമ്പതാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിടം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ------ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം കോട്ടയം: വനിത-ശിശു വികസന വകുപ്പിൻെറ നേതൃത്വത്തിൽ ഉഴവൂർ പഞ്ചായത്തിൽ കൗമാര പെൺകുട്ടികൾക്കുള്ള കരാട്ടേ പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 30 കുട്ടികൾക്കാണ് പരിശീലനം നൽകുക. 80 ക്ലാസുകളാണ് നൽകുക. മുട്ട, പാൽ, യൂനിഫോം ഉൾപ്പെടെ സൗജന്യമായി നൽകും. ശനി, ബുധൻ ദിവസങ്ങളിൽ പഞ്ചായത്ത് ഹാളിലാണ് പരിശീലനം. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോൺ പുതിയടത്തുചാലിൽ മുഖ്യപ്രഭാഷണം നടത്തി. -------- ഫോട്ടോ: KTL karatte ഉഴവൂർ പഞ്ചായത്തിൽ പെൺകുട്ടികൾക്കായി ആരംഭിച്ച കരാട്ടേ പരിശീലനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story