Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:42 AM IST Updated On
date_range 5 Jun 2022 5:42 AM ISTകറുകച്ചാലിൽ വൈറൽപനി പടരുന്നു
text_fieldsbookmark_border
കറുകച്ചാൽ: കറുകച്ചാൽ മേഖലയിൽ കഴിഞ്ഞ ഒന്നരയാഴ്ച വൈറൽപനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം വർധിച്ചു. ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ 220 പേരിൽ 15 പേർക്കും വൈറൽ പനി സ്ഥിരീകരിച്ചു. 10പേർക്ക് അതിസാരം റിപ്പോർട്ട് ചെയ്തു. ഒന്നരമാസം മുമ്പ് ഡെങ്കിപ്പനിയുടെ ലക്ഷണത്തോടെ നിരവധിപേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ശക്തമായ പനി, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വിശപ്പില്ലായ്മ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളും രോഗബാധിതരിൽ കാണുന്നുണ്ട്. വീട്ടിൽ ഒരാൾക്ക് പനി വന്നാൽ എല്ലാവരിലും രോഗം വളരെ പെട്ടെന്ന് വ്യാപിക്കുന്നു. പനി ബാധിതരിൽ പലരും ചികിത്സ തേടാതെ വീടുകളിൽ കഴിയുന്നതിനാലും സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടുന്നതിനാനും രോഗബാധിതരുടെ കൃത്യമായ കണക്ക് ലഭിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story