Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രാൻസ്‌ഫോർമറിന്റെ...

ട്രാൻസ്‌ഫോർമറിന്റെ വേലിക്കെട്ടിനുള്ളിലേക്ക് ബൈക്ക് വീണ സംഭവത്തിൽ അന്വേഷണം തുടങ്ങി

text_fields
bookmark_border
ട്രാൻസ്‌ഫോർമറിന്റെ വേലിക്കെട്ടിനുള്ളിലേക്ക് ബൈക്ക് വീണ സംഭവത്തിൽ അന്വേഷണം തുടങ്ങി
cancel
കട്ടപ്പന: വെള്ളയാംകുടിയിൽ ട്രാൻസ്‌ഫോർമറിന്‍റെ വേലിക്കെട്ടിനുള്ളിലേക്ക് അമിതവേഗത്തിൽ എത്തിയ ബൈക്ക് വീണ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്‍റെ ലൈസൻസ് റദ്ദാക്കും. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ഇടുക്കി ആർ.ടി.ഒക്ക്​ റിപ്പോർട്ട് സമർപ്പിക്കാൻ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ നിയോഗിച്ചിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാൻ നടപടിയെടുക്കണമെന്നും വ്യക്തമാക്കി കെ.എസ്​.ഇ.ബി അധികൃതർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ തുടർനടപടികളുടെ ഭാഗമായി ബൈക്ക് കോടതിയിൽ ഹാജരാക്കാനും ആർ.സി റദ്ദാക്കാനുമാണ് കട്ടപ്പന പൊലീസിന്‍റെ നീക്കം. ഫോട്ടോ. ബൈക്ക് ട്രാൻസ്‌ഫോർമറിൽ ഇടിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story