Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
തീയതി നീട്ടി കോട്ടയം: മേയ് 12ന് പ്രസിദ്ധീകരിച്ച മൂന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ / ബി.കോം - പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്) സെപ്റ്റംബർ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയം എന്നിവക്കുള്ള അപേക്ഷ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കാനുള്ള അവസാന തീയതി ജൂൺ 13 വരെ നീട്ടി. അപേക്ഷ ഓഫ് ലൈനായാണ് സമർപ്പിക്കേണ്ടത്. പരീക്ഷ തീയതി ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ - റീ-അപ്പിയറൻസ്) / സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷനുകൾ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾ ജൂൺ 29ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ (www.mgu.ac.in). പരീക്ഷ ഫലം സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2021 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ- എൽഎൽ.ബി (ഓണേഴ്‌സ് - ലോ ഫാക്കൽറ്റി, സി.എസ്.എസ്) (2019-2024 ബാച്ച് - റെഗുലർ / 2018-2023 ബാച്ച് - റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്​സി മാത്തമാറ്റിക്‌സ് (പ്രൈവറ്റ് - 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. 2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്​സി ഹോംസയൻസ് ബ്രാഞ്ച് X പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story