Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:45 AM IST Updated On
date_range 3 Jun 2022 5:45 AM ISTമന്ദിരം കവലയിൽ വിശ്രമകേന്ദ്രം തുറന്നു
text_fieldsbookmark_border
കോട്ടയം: കിടങ്ങൂരിലെ കുമ്മണ്ണൂർ മന്ദിരം കവലയിൽ ടേക് എ ബ്രേക് വഴിയോര വിശ്രമകേന്ദ്രം തുറന്നു. പൂഞ്ഞാർ ഹൈവേയോട് ചേർന്ന് 650 ചതുരശ്രയടി വിസ്തീർണത്തിലാണ് കേന്ദ്രം ഒരുക്കിയത്. ഭിന്നശേഷി സൗഹൃദമാണ്. കുടുംബശ്രീ നേതൃത്വത്തിൽ ലഘുഭക്ഷണശാലയും ഇതോടൊപ്പം പ്രവർത്തിക്കും. 20 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ജോസ് കെ. മാണി എം.പി ഉദ്ഘാടനം നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബോബി മാത്യു, ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത്അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ------- ഫോട്ടോ: KTL Take a break കിടങ്ങൂരിലെ കുമ്മണ്ണൂർ മന്ദിരം കവലയിൽ വഴിയോര വിശ്രമകേന്ദ്രം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story