Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:45 AM IST Updated On
date_range 3 Jun 2022 5:45 AM ISTചിറക്കടവ് നീലകണ്ഠനെ ചങ്ങലയിൽ നിന്നഴിച്ചു
text_fieldsbookmark_border
പൊൻകുന്നം: 13 മാസമായി തളച്ചിരുന്ന ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ നീലകണ്ഠനെ അഴിച്ചു. 2021 ഏപ്രിൽ 28ന് ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപം തളച്ച ആനക്ക് ചികിത്സ തുടരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളിയിലെ സീനിയർ വെറ്ററിനറി സർജനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആന ചികിത്സകനുമായ ഡോ. ബിനു ഗോപിനാഥ് ആനയെ പരിശോധിച്ചു. പാപ്പാൻ സാബുവിന്‍റെ നേതൃത്വത്തിൽ അഴിച്ച് ക്ഷേത്രത്തിൽ ദർശനം നടത്തി. ആനത്തറിയിലെ കോൺക്രീറ്റ് തറമാറ്റി മൺതറയാക്കി ആനയുടെ നിൽപിനും കിടപ്പിനും അനുയോജ്യമായ രീതിയിലാക്കണമെന്ന് ആവശ്യമുയരുന്നു. മേൽക്കൂരയിലെ ഷീറ്റുകൾ തകർന്ന് നനഞ്ഞൊലിക്കുകയാണ്. ------------ KTL VZR 5 Chirakadavu Temple ചിത്രവിവരണം ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ നീലകണ്ഠനെ ക്ഷേത്രത്തിൽ ദർശനത്തിന് കൊണ്ടുവന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story