Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുവാറ്റയിൽ രണ്ടു...

തിരുവാറ്റയിൽ രണ്ടു വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
അയ്മനം: ചുങ്കം-മെഡിക്കൽ കോളജ് ബൈപാസിൽ തിരുവാറ്റ കവലക്കു സമീപം മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു വാഹനാപകടം. രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക്​ 12 ഓടെയാണ്​ ആദ്യ അപകടം. കുടയംപടി ഭാഗത്തുനിന്ന്​ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിന്‍റെ പിന്നിലും തുടർന്ന് സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടർ പൂർണമായി തകർന്നു. സ്കൂട്ടർ യാത്രികന് നിസ്സാര പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നരയോടെ കാർ സ്കൂട്ടറിലിടിച്ചാണ് രണ്ടാമത്തെ അപകടം. സ്കൂട്ടർ യാത്രക്കാരി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മെഡിക്കൽ കോളജ് ബൈപാസിൽ തിരുവാറ്റ ഭാഗത്ത് അപകടം പതിവാണ്​. അഞ്ചുമാസത്തിനുള്ളിൽ അപകടങ്ങളിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്ത് വഴിയോരക്കച്ചവടക്കാരുടെ ബാഹുല്യവും ജനം കൂടിനിൽക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ------- KTL THIRUVATTA : തിരുവാറ്റ ഭാഗത്ത് വ്യാഴാഴ്ച അപകടത്തിൽപെട്ട സ്കൂട്ടറും കാറും ------------ ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ശൗചാലയം ഏറ്റുമാനൂർ: കെ.എസ്.ആർ.ടി.സി ഏറ്റുമാനൂർ സ്റ്റാൻഡിലെ ശൗചാലയം നഗരസഭ തുറന്നുകൊടുത്തു. അശാസ്ത്രീയ നിർമിതിയും ജലദൗർലഭ്യവും മൂലം പൂട്ടിയിട്ടിരിക്കുകയായിരുന്നു. സർക്കാറിന്റെ ടേക്​ എ റസ്റ്റ് പദ്ധതി പ്രകാരമാണ് നഗരസഭ ശൗചാലയ നടത്തിപ്പ് ഏറ്റെടുത്തത്. സ്‌റ്റാൻഡിലുള്ള കിണറ്റിലെ വെള്ളമാണ് താൽക്കാലികമായി ഉപയോഗിക്കുന്നത്. ഈ വെള്ളം ഉപയോഗിച്ചാൽ ടോയ്​ലറ്റ് വൃത്തിയായി സൂക്ഷിക്കാനാവില്ലെന്നാണ് മുൻ ജീവനക്കാർ പറയുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്ഷൻ എടുത്താൽ മാത്രമേ ശുദ്ധജലം ലഭ്യമാവൂ. കൗൺസിൽ തീരുമാനമനുസരിച്ച് അതിനുവേണ്ടി ശ്രമം തുടങ്ങുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. തൊഴിലുറപ്പ്​ പദ്ധതിയിൽ ഉൾപ്പെടുത്തി ശൗചാലയ നടത്തിപ്പിന് ജീവനക്കാരെ നിയമിക്കാമെന്ന പ്രതീക്ഷയിലാണ് നഗരസഭ ശൗചാലയം തുറന്ന് കൊടുത്തത്. നടപടി പൂർത്തിയാകുന്നതുവരെ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്കു തന്നെയാണ് ശൗചാലയ നടത്തിപ്പിന്‍റെ ചുമതല. -------- KTL ETTUMANOOR - ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡിലെ ശൗചാലയം നഗരസഭ തുറന്നുകൊടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story