Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോടിമത രണ്ടാം പാലം:...

കോടിമത രണ്ടാം പാലം: വീണ്ടും ടെൻഡർ വിളിക്കും

text_fields
bookmark_border
നിയമനടപടികൾ ഒഴിവാക്കാൻ​​ ധാരണ കോട്ടയം: എം.സി റോഡിൽ പാതിവഴിയിൽ നിലച്ച കോടിമത രണ്ടാം പാലത്തിന്‍റെ നിർമാണം പുനരാരംഭിക്കാൻ പച്ചക്കൊടി. ഇതിനായി ടെൻഡർ ക്ഷണിക്കാൻ നടപടി തുടങ്ങി. ആദ്യകരാറുകാരനെ ഒഴിവാക്കിയ സാഹചര്യത്തിലാണ്​ പാലത്തിന്‍റെ അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കാൻ​ പുതിയ ടെൻഡർ വിളിക്കുന്നത്​. ഇതിനു മുന്നോടിയായി പൊതുമരാമത്ത്​ എൻജിനീയർമാർ പാലം സന്ദർശിച്ച്​ കരാറുകാരനുമായി ചർച്ച നടത്തി. നിയമനടപടികൾ ഇരുഭാഗത്തുനിന്ന്​ ഉണ്ടാകില്ലെന്ന്​ ധാരണയായി. ഇതിനൊപ്പം പാലത്തിന്‍റെ അപ്രോച്​​ റോഡിന്‍റെ നിർമാണ രീതിയിലും മാറ്റംവരുത്തി. നേരത്തേ മണ്ണിട്ട്​ നികത്തി അപ്രോച്​​ ​റോഡ്​​ നിർമിക്കാനായിരുന്നു. ഇതിനു പകരം സ്ലാബുകൾ വാർത്താകും റോഡ്​. ഇത്​ കണക്കിലെടുത്ത്​ ​ പുതിയ പദ്ധതിയായി പാലം നിർമാണം പരിഗണിച്ച്​ ടെൻഡർ വിളിക്കാനാണ്​ തീരുമാനം. കാലവർഷം അവസാനിക്കുന്നതോടെ ജോലികൾ ആരംഭിക്കും. ---- കുടുംബങ്ങളെ മാറ്റാൻ വൈകി എം.സി റോഡ് നവീകരണ ഭാഗമായാണ്​ കോടിമതയിൽ നിലവിലെ പാലത്തിനൊപ്പം രണ്ടാം പാലം നിർമിക്കാൻ നടപടി തുടങ്ങിയത്. 18 മാസം നിർമാണ കാലാവധി നിശ്ചയിച്ച്​ 2015 ആഗസ്റ്റിലായിരുന്നു പുതിയ പാലത്തിന്‍റെ ജോലികൾ ആരംഭിച്ചത്​. കെ.എസ്​.ടി.പിക്കായിരുന്നു നിർമാണച്ചുമതല. എം.സി റോഡ് വികസനത്തോടൊപ്പം പാലവും പൂർത്തിയാക്കാനായിരുന്നു ശ്രമം. എന്നാൽ, പാലത്തിന്​ താഴെയായി താമസിച്ചിരുന്ന രണ്ട് കുടുംബത്തെ മാറ്റി താമസിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം വിജയിച്ചില്ല. കെ.എസ്​.ടി.പി നിശ്ചയിച്ച നഷ്ടപരിഹാരത്തുക കുറവായതിനാൽ കുടുംബങ്ങൾ എതിർത്തു. ഇതിൽ തട്ടി നിർമാണം നീണ്ടു. കലക്​ടർമാരടക്കം ഇടപെട്ടിട്ടും പ്രശ്നപരിഹാരമാകാതിരുന്നതോടെ 2017 മേയിൽ നിർമാണം പൂർണമായും നിലച്ചു. ഇതിനിടെ എം.സി.റോഡ്​ നവീകരണം കെ.എസ്​.ടി.പി പൂർത്തിയാക്കി പൊതുമരാമത്ത്​ വകുപ്പിനു കൈമാറിയതോടെ പകുതി നിർമിച്ച പാലം നോക്കുകുത്തിയായി. ഇതിൽ പ്രതിഷേധം ശക്തമായതോടെ കോട്ടയം നഗരസഭ ഒരു കുടുംബത്തിനു ലൈഫ് പദ്ധതിവഴി സ്ഥലവും വീടും ലഭ്യമാക്കി ഇവരെ മാറ്റിപാർപ്പിച്ചു. രണ്ടാമത്തെ കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നത് വീണ്ടും വൈകി. 2021 ഫെബ്രുവരിയിൽ സന്നദ്ധ സംഘടന താൽപര്യമെടുത്ത് സ്ഥലവും വീടും ലഭ്യമാക്കിയതോടെ ഇവർ മാറി. ഇതോടെ നിർമാണ തടസ്സം നീങ്ങിയെന്നും നിർമാണം തുടരാൻ തടസ്സമില്ലെന്ന്​ കാട്ടി പാലം വിഭാഗം പൊതുമരാമത്ത്​ വകുപ്പ്​ ഉന്നത ഉദ്യോഗസ്ഥർക്ക്​ കത്ത്​ നൽകി. ---- ഒഴിവാക്കണമെന്ന്​ കരാറുകാരൻ ഇതിനിടെ നിർമാണത്തിൽനിന്ന്​ വിടുതൽ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ കരാറുകാരൻ സർക്കാറിന്​ കത്ത്​ നൽകിയത്​ മറ്റൊരു കടമ്പയായി. കരാറുമായി ബന്ധപ്പെട്ട കാരണത്താലല്ലാതെ നിർമാണം തടസ്സപ്പെട്ട സാഹചര്യത്തിൽ നിർമാണത്തിനായി ചെലവഴിച്ച തുക പൂർണമായി നൽകണമെന്നായിരുന്നു കരാറുകാരന്‍റെ ആവശ്യം. പാലം നിർമാണം ആരംഭിച്ചകാലത്തെ അപേക്ഷിച്ച്​ സാമഗ്രികൾക്ക്​ വലിയതോതിൽ വില ഉയർന്നതിനാൽ നിർമാണം പുനരാരംഭിക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച്​ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ഇക്കാര്യങ്ങളിലെല്ലാം കരാറുകാരനുമായി ധാരണയായി. തുടർന്നാണ്​ റീടെൻഡർ ക്ഷണിക്കാനുള്ള പൊതുമരാമത്ത്​​ വകുപ്പിന്‍റെ തീരുമാനം. പാലം നിർമാണം നിലച്ച്​ അഞ്ചു വർഷം പൂർത്തിയായതിനിടെയാണ്​ പുതിയ നീക്കങ്ങൾ. -------- നവീകരണം കോടിമത ഭാഗത്തേക്ക്​ അടുത്തിടെ പാലത്തിന്‍റെ ദ്രവിച്ച കമ്പികളിൽ പൊതുമരാമത്ത്​ അധികൃതർ പെയിന്‍റടിച്ചതോടെ നിർമാണം പുനരാരംഭിക്കുമെന്ന്​ പ്രതീക്ഷ ഉയർന്നെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ​ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിഷയം വകുപ്പ്​ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. പാലത്തിനൊപ്പം കോടിമതയിൽ ചന്തഭാഗത്തേക്കുള്ള ഭാഗവും നവീകരിക്കും. ഇവിടെ സിഗ്​നൽ ലൈറ്റുകളടക്കം സ്ഥാപിക്കുന്നതും പരിഗണനയിലാണ്​. ------ പടം KTL PALAM നിർമാണം പാതിവഴിയിൽ നിലച്ച്​ കോടിമത രണ്ടാംപാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story