Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:42 AM IST Updated On
date_range 3 Jun 2022 5:42 AM ISTപി.ആർ. സലിലക്ക് മൂന്നാം റാങ്ക്
text_fieldsbookmark_border
തലയോലപ്പറമ്പ്: ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി, ഡിജിറ്റൽ യൂനിവേഴ്സിറ്റി, കില എന്നിവ സംയുക്തമായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലിലക്ക് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക്. അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണകൂടവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ജനപ്രതിനിധികൾക്കായി ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തിയത്. കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സലില പ്രശസ്തിഫലകം ഏറ്റുവാങ്ങി. --------- KTL SALILA- പ്രശസ്തിഫലകവുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story