Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനീഷിനുവേണ്ടി പൂഞ്ഞാർ...

അനീഷിനുവേണ്ടി പൂഞ്ഞാർ തെക്കേക്കര കൈകോർക്കുന്നു

text_fields
bookmark_border
അനീഷിനുവേണ്ടി പൂഞ്ഞാർ തെക്കേക്കര കൈകോർക്കുന്നു
cancel
മകന്​ വൃക്ക നൽകുന്നത് 70 വയസ്സ്​ കഴിഞ്ഞ പിതാവ്​​ ഈരാറ്റുപേട്ട: ഇരുവൃക്കയും തകരാറിലായ അനീഷ്‌കുമാർ ചെങ്ങനാട്ടിനായി (34) പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്​ കരുതലിന്‍റെ കാവലാളാകുന്നു. 2018ൽ പഞ്ചായത്തിൽ രൂപവത്​കരിച്ച ജീവൻ രക്ഷാസമിതി നേതൃത്വത്തിലാണ് 'കാരുണ്യ സ്പർശം - പൊതുധനസമാഹരണം' എന്ന പേരിൽ ഒരു ഗ്രാമം മുഴുവൻ ഒന്നിക്കുന്നത്. വയോധികരായ മാതാപിതാക്കളുടെ ഏക ആശ്രയമായ അനീഷ്, പാതാമ്പുഴയിലെ ഓട്ടോ ഡ്രൈവറാണ്. ആകസ്മികമായി ഇരുവൃക്കയും തകരാറിലായി ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ്​ നടത്തുന്നു. ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന അനീഷിന് വൃക്കദാനം ചെയ്യുന്നത് 70 വയസ്സ്​ കഴിഞ്ഞ പിതാവ് രാജപ്പൻ നായരാണ്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ. വൃക്ക ദാതാവിന് പ്രായം 70 കഴിഞ്ഞതിനാൽ സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രികൾ ശസ്ത്രക്രിയക്ക്​ തയാറാകാഞ്ഞതോടെ സ്വകാര്യ ആശു​പത്രിയെ സമീപിക്കുകയായിരുന്നു. ശസ്ത്രക്രിയക്കും മരുന്നുകൾക്കും മൂന്നുമാസത്തെ ആശുപത്രി വാസത്തിനും തുടർചികിത്സക്കുമായി 15 ലക്ഷം രൂപ വേണ്ടിവരും. ചികിത്സക്കും പരിശോധനക്കുമായി ഇതിനകം നാലുലക്ഷം രൂപ ചെലവായി. ഒറ്റ ദിവസം അഞ്ചുമണിക്കൂർകൊണ്ട് 15 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ​ ഈ മാസം അഞ്ചിനു രാവിലെ ഒമ്പതു മുതൽ രണ്ടുവരെ വാർഡുതല പ്രവർത്തകർ വീടുകളിൽ എത്തുമെന്ന്​ ജീവൻ രക്ഷ സമിതി ജനറൽ കൺവീനർ ബൈജു ജേക്കബ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story