Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:36 AM IST Updated On
date_range 3 Jun 2022 5:36 AM ISTമുല്ലപ്പെരിയാറിന് പിന്നാലെ വൈഗയും തുറന്നു
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് ബുധനാഴ്ച ജലം തുറന്നുവിട്ടതിന് പിന്നാലെ തേനി ജില്ലയിലെ വൈഗ ഡാമിൽനിന്നും ജലം തുറന്നു വിട്ടു. വൈഗയിൽനിന്ന് മധുര, ദിണ്ടുക്കൽ ജില്ലകളിലേക്ക് 900 ഘന അടി ജലമാണ് വ്യാഴാഴ്ച തുറന്നുവിട്ടത്. തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ.പെരിയസ്വാമിയാണ് വൈഗയിൽനിന്ന് 120 ദിവസത്തേക്ക് ജലം തുറന്നു വിടുന്നതിന് നേതൃത്വം നൽകിയത്. ചടങ്ങിൽ എം.എൽ.എമാർക്കൊപ്പം തേനി കലക്ടർ കെ.വി. മുരളീധരൻ, മധുര കലക്ടർ അനീസ് തുടങ്ങിയവർ പങ്കെടുത്തു. ദിണ്ടുക്കൽ, മധുര ജില്ലകളിലെ 45041 ഏക്കർ സ്ഥലത്തെ കാർഷിക ആവശ്യങ്ങൾക്കായാണ് ജലം ഉപയോഗിക്കുക. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ ഡാമിൽ 62.57 അടി ജലമാണുള്ളത്.71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. ......... cap: മന്ത്രി ഐ പെരിയസ്വാമിയുടെ നേതൃത്വത്തിൽ വൈഗ അണക്കെട്ടിൽ നിന്ന് മധുരയിലേക്ക് ജലം തുറന്നു വിടുന്നു. ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
