Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരീക്ഷ മാറ്റി

പരീക്ഷ മാറ്റി

text_fields
bookmark_border
കോട്ടയം: ജൂൺ 20ന് നടത്താനിരുന്ന 'എൻവയൺമെന്‍റൽ എൻജിനീയറിങ്​ രണ്ട്​ (സി) പരീക്ഷ ജൂൺ 23ലേക്ക് മാറ്റി. എട്ടാം സെമസ്റ്റർ ബി.ടെക് (1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷയുടെ ജൂൺ 28ന് നടത്താനിരുന്ന 'കോസ്റ്റ് എസ്റ്റിമേഷൻ (യു)' പേപ്പർ ടൈംടേബിളിൽനിന്ന്​ ഒഴിവാക്കി. മാറ്റിയ പരീക്ഷകൾ ആറുമുതൽ ഏപ്രിൽ 25ന് തുടങ്ങാൻ നിശ്ചയിച്ച് പിന്നീട് മാറ്റിയ മൂന്നാം സെമസ്റ്റർ എം.എസ്​സി- ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്‍ററി, സി.എസ്.എസ്) പരീക്ഷകൾ ജൂൺ ആറിന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. റാങ്ക് പട്ടിക അവസാനവർഷ ബി.എസ്​സി- മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) പരിശോധിക്കാം. പരീക്ഷഫീസ് ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്​സി (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്‍ററി / 2019, 2018, 2017 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 14വരെയും 525 രൂപ പിഴയോടുകൂടി ജൂൺ 15നും 1050 രൂപ സൂപ്പർഫൈനോടുകൂടി ജൂൺ 16നും അപേക്ഷിക്കാം. ടൈംടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2022 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എം.എ സോഷ്യോളജി (പ്രൈവറ്റ് പഠനം) സ്‌പെഷൽ സപ്ലിമെന്‍ററി വൈവവോസി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story