Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:31 AM IST Updated On
date_range 3 Jun 2022 5:31 AM ISTവിപണിയിൽ നിറസാന്നിധ്യമായി ദുരിയാൻ പഴം
text_fieldsbookmark_border
കോന്നി: 'ദുരിയാൻ പഴം' കോന്നിയിലെ വിപണികളിൽ നിറസാന്നിധ്യമാകുകയാണ്. ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ആവശ്യക്കാർ ഏറെയുള്ള ദുരിയാൻ പഴത്തിന്‍റെ ജന്മദേശം മലേഷ്യയാണ്. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം എന്നാണ് ഇത് അറിയപ്പെടുന്നത്. മുള്ള് എന്നാണ് ദുരി എന്ന മലയ് വാക്കിന്‍റെ അർഥം. ദുരാം സി ബെഞിനാസ് ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ദുരിയൻ മാൽവേ സിയ സസ്യകുടുംബത്തിൽപെട്ടതാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ചരിത്രവും സംസ്കാരവുമായി ഈ അമൂല്യ ഫലത്തിന് അഭേദ്യ ബന്ധമുണ്ട്. തായ്ലന്ഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന ദുരിയാന്‍ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ട്രോപ്പിക്കല്‍ പഴങ്ങളില്‍ ഒന്നാണ്. ഇതിന്‍റെ ഭക്ഷ്യയോഗ്യമായ ഭാഗമാണ് അനന്യസാധാരണമായ ഗന്ധം പുറപ്പെടുവിക്കുന്നത്. രൂക്ഷവും നാസാരന്ധ്രങ്ങളില്‍ തുളച്ചുകയറുന്നതുമായ പ്രത്യേക ഗന്ധം തോടുപൊളിച്ചില്ലെങ്കിലും പുറത്തുവരും. ഈ രൂക്ഷഗന്ധം ആദ്യമൊക്കെ അസഹ്യമാകാമെങ്കിലും രണ്ടോ മൂന്നോ പ്രാവശ്യത്തെ ഉപയോഗത്തിലൂടെ ആദ്യ മണമുളവാക്കുന്ന അസ്വസ്ഥത മാറി പൂര്‍ണമായി ദുരിയാന്‍റെ ആരാധകരായി മാറുന്നു എന്നതാണ് ഈ പഴത്തിന്‍റെ പ്രത്യേകത. ഒരുപക്ഷേ, സ്വാദുകൊണ്ട് ഇത്രയേറെ ആരാധകരും ഗന്ധം കൊണ്ട് ഇത്രയധികം വിരോധികളുമുള്ള മറ്റൊരു പഴം സസ്യകുടുംബത്തില്‍തന്നെ ഇല്ല. എങ്കിലും ദുരിയാൻ പഴത്തെപ്പറ്റിയുള്ള പരാമർശം ഇങ്ങനെയാണ് -സ്വർഗത്തെപ്പോലെ സ്വാദിഷ്ടവും നരകത്തെപ്പോലെ ദുർഗന്ധവുമാണ്. ദുരിയാന്‍ കഴിച്ച ഒരാള്‍ക്കും അതിന്‍റെ സവിശേഷമായ സ്വാദ് ജീവിതത്തില്‍ മറക്കാനേ കഴിയില്ല. 2008ൽ മലേഷ്യയിൽനിന്ന് എത്തിയ കോഴഞ്ചേരി സ്വദേശിയാണ് ദുരിയാൻ പഴത്തിന്‍റെ വിത്ത് ജില്ലയിൽ എത്തിച്ചത്. ഒരു പഴത്തിന് 200 രൂപ മുതൽ 600 രൂപയാണ് നിലവിലെ വില. ഇതരസംസ്ഥാനങ്ങളിൽ 1000 മുതൽ 2500 രൂപ വരെയാണ് വില. ഓരോ പഴത്തിലും 10 മുതൽ 40 വരെ ചുളകൾ കാണും. മനോജ് പുളിവേലിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
